HOME
DETAILS

വിജിലന്‍സിന്റെ റെയ്ഡ് ഡോക്ടര്‍മാരെ അവഹേളിക്കുന്നത്; വിമര്‍ശനവുമായി കെജിഎംഒഎ

  
June 07 2024 | 16:06 PM

kgmoa about vigilence raids

നിയമവിധേയമായി വീടുകളില്‍ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടര്‍മാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലന്‍സ് നടപടി അപലപനീയമെന്ന് കേരളാ ഗവ.മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെജിഎംഒഎ). സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി സ്വകാര്യ പ്രക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെ കണ്ടെത്താന്‍ പൊലീസ് വിജിലന്‍സ് നടത്തിയ പരിശോധനയ്ക്കിടെ പത്തനംതിട്ടയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഇറങ്ങി ഓടിയത് വിവാദമായ പശ്ചാത്തലത്തിലാണ് സംഘടനയുടെ പ്രതികരണം.

ആരോഗ്യ വകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് അവരുടെ ഡ്യൂട്ടിക്കു പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് കെജിഎംഒഎ പ്രസിഡന്റ് ഡോ. ടി.എന്‍.സുരേഷ്, ജനറല്‍ സെക്രട്ടറി ഡോ.പി.കെ. സുനില്‍ എന്നിവര്‍ അറിയിച്ചു. ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പോലും ഇതു ചൂണ്ടിക്കാട്ടിയാണ് അര്‍ഹമായ ആനുകൂല്യങ്ങള്‍ പലതും നിഷേധിച്ചത്. മാത്രവുമല്ല മെഡിക്കല്‍ കോളജുകളില്‍നിന്ന് വിഭിന്നമായി ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിങ് അലവന്‍സ് അനുവദിച്ചിട്ടുമില്ല.

ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ വസതികളില്‍ വിജിലന്‍സ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഡോക്ടര്‍മാര്‍ക്കിടയില്‍ കടുത്ത അരക്ഷിതത്വം സംജാതമാക്കി. ഡോക്ടര്‍മാരുടെ വീടിനുള്ളില്‍ കയറിയുള്ള പരിശോധനയും ഫോണിലെ ഡേറ്റ അടക്കം പരിശോധിക്കലും രോഗികളുടെ മുന്നില്‍ വച്ചുള്ള ചോദ്യം ചെയ്യലും ഇതു സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വരുന്നതും സര്‍ക്കാര്‍ ഡോക്ടര്‍മാരെ ഒന്നടങ്കം അഴിമതിക്കാരായി ചിത്രീകരിക്കാന്‍ വഴി തെളിക്കുന്നതാണെന്നും ഭാരവാഹികള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  21 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  21 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  21 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  21 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  21 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  21 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  21 days ago