HOME
DETAILS

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; സഭയില്‍ വീഴ്ച്ച സമ്മതിച്ച് ആരോഗ്യമന്ത്രി

  
June 10, 2024 | 6:55 AM

minister-veena-george-about-medical-malpractices

കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ നാലുവയസ്സുകാരിക്ക് കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍. കുഞ്ഞിന്റെ കൈയുടെ ആറാം വിരല്‍ മാറ്റുന്നതിന് പകരമായി നാവിന് ടങ്ങ് ടൈ സര്‍ജറിയാണ് നടത്തിയത്. അത് തെറ്റാണ്. തെറ്റ് തൊറ്റായി തന്നെ കണ്ടുകൊണ്ട് സൂര്യന്‍ അസ്തമിക്കും മുന്‍പ് തന്നെ നടപടി സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. 

ഇത്തരം ചികിത്സാപ്പിഴവ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് പാടില്ല എന്നതാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പില്‍ അഞ്ചും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പന്ത്രണ്ടും മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇത്തരം പിഴവുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അത് സര്‍ക്കാര്‍ എടുത്ത നടപടികള്‍ മൂലമാണ്. കയ്യില്‍ നിന്നും കാശെടുത്ത് രോഗിയെ വീട്ടിലെത്തിക്കുന്ന ഡോക്ടര്‍മാര്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിലുണ്ട്. മികച്ച സേവനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടത്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റെര്‍വെന്‍ഷനും സര്‍ജിക്കല്‍ പ്രോസീജിയറും നടക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് കോട്ടയം മെഡിക്കല്‍ കോളജ്. 2023ല്‍ രാജ്യത്ത് സൗജന്യ ചികിത്സ നടക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒന്നാം സ്ഥാനം ലഭിച്ചതും കോട്ടയം മെഡിക്കല്‍ കോളജിനാണ്. എന്നാല്‍ ചികിത്സയില്‍ ഉണ്ടാകുന്ന പിഴവ് തെറ്റായി തന്നെ കാണും. കര്‍ശന നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കേറ്റം; തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

Kerala
  •  2 days ago
No Image

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

oman
  •  2 days ago
No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  3 days ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  3 days ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

അതിവേഗ 'സെഞ്ച്വറി'; വിജയ് ഹസാരെയിൽ ചരിത്രനേട്ടം സ്വന്തമാക്കി ഗെയ്ക്വാദ്

Cricket
  •  3 days ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  3 days ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  3 days ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  3 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  3 days ago