HOME
DETAILS

ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ തന്റെ സ്ഥാപനങ്ങളില്‍ നിരോധിക്കുമെന്ന് ഇലോണ്‍ മസ്‌ക്

  
Web Desk
June 11 2024 | 04:06 AM

Elon Musk will ban Apple devices including the iPhone

സന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ കമ്പനി ഓപ്പണ്‍ എഐയുമായുള്ള സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. തന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കുമെന്നാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വേള്‍ഡ്വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ ആപ്പിള്‍ ഓപ്പണ്‍ എഐ സഹകരണം പ്രഖ്യാപിച്ചിരുന്നു. 

ഇതിനെതിരെ നിരവധി ട്വീറ്റുകളാണ് മസ്‌ക് നടത്തിയിട്ടുള്ളത്. അതേസമയം ആപ്പിളിന്റെ സിരി ഡിജിറ്റല്‍ അസിസ്റ്റന്റ് വഴി ഉപഭോക്താക്കള്‍ക്ക് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ചാറ്റ്ബോട്ടിലേക്ക് ആക്സസ് ഉണ്ടായിരിക്കുമെന്നും ആപ്പിള്‍ അറിയിച്ചു. ഇതിന് പിന്നാലെ ഈ വര്‍ഷാവസാനം പുതിയ എഐ ഫീച്ചറുകളുടെ ഒരു സ്യൂട്ട് പുറത്തിറക്കുമെന്നും ആപ്പിള്‍ അറിയിച്ചു.

അതേസമയം, ആപ്പിള്‍ നിങ്ങളുടെ വിവരം ചോര്‍ത്തി ഓപ്പണ്‍ എഐയ്ക്ക് നല്‍കുകയാണ് എന്നാണ് മസ്‌ക് ഉയര്‍ത്തുന്ന  ആരോപണം. ടിം കുക് അടക്കമുള്ളവരുടെ ട്വീറ്റുകളില്‍ മസ്‌ക് ഇതിനെതിരേ പ്രതികരിച്ചിട്ടുണ്ട്. ഓപ്പണ്‍ എഐ സഹകരണവുമായി ആപ്പിള്‍ മുന്നോട്ട് പോയാല്‍ തന്റെ കമ്പനിയില്‍ നിന്നു ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കുമെന്നാണ്  മസ്‌ക് വ്യക്തമാക്കുന്നത്. 

അതേസമയം മസ്‌കിന് ആപ്പിള്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല. ആപ്പിളിന്റെ വേള്‍ഡ്വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സിലെ അവതരണത്തില്‍ ഐഫോണ്‍, ഐപാഡ്, മാക് കംപ്യൂട്ടറുകള്‍ക്കായി ഈ വര്‍ഷാവസാനം 'ചാറ്റ്ജിപിടി ഇന്റഗ്രേഷന്‍' അതിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലേക്ക് വരുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ഉപയോക്തൃ ഡാറ്റ ട്രാക്ക് ചെയ്യില്ലെന്നും അതിനായി മുന്‍കരുതലുകള്‍ ഉണ്ടാകുമെന്നും ആപ്പിള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 days ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  3 days ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  3 days ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  3 days ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  3 days ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  3 days ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  3 days ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  3 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  3 days ago