നെതന്യാഹുവിന്റെ വീടിന് മുന്നില്‍ പ്രതിഷേധം; നാല് പേര്‍ അറസ്റ്റില്‍
തെല്‍ അവീവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ വീടിന് മുന്നില്‍ പ്രതിഷേധം. നാലു പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു.
നെതന്യാഹുവിന്റെ സിസേറിയ ടൗണിലുള്ള കുടുംബ വീടിന് മുന്നിലാണ് പ്രതിഷേധമുണ്ടായത്. നെതന്യാഹുവിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചും ഹമാസ് തടവിലാക്കിയ ബന്ദികളെ തിരിച്ചെത്തിക്കാത്തതിലുമായിരുന്നു പ്രതിഷേധം. പ്രതിഷേധം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. പ്രതിഷേധക്കാര്‍ നെതന്യാഹുവിന്റെ വീടിന് മുന്നില്‍ നില്‍ക്കുന്നതിന്റെ നിരവധി വിഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്.
അതിനിടെ, അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. മേഖലയില്‍ കടുത്ത ആരോഗ്യപ്രതിസന്ധി തുടരുകയാണെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ ഏഴ് മുതല്‍ മെയ് 28 വരെ 480ഓളം ആക്രമണങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടന്നത്. ഇതില്‍ 16 പേര്‍ കൊല്ലപ്പെടുകയും 95 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും സംഘടന അറിയിച്ചു.
ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയതിന് ശേഷം 521 ഫലസ്തീനികളാണ് വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 126 പേരും കുട്ടികളാണ്. 5200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിലും 800 പേര്‍ കുട്ടികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."