ഇടുക്കിയില്‍ വയോധികയുടെയും മകന്റെയും വീടിന് തീയിട്ട മകളുടെ ഭര്‍ത്താവ് പിടിയില്‍
ഇടുക്കി: പൈനാവിലെ രണ്ടു വീടുകള്‍ക്ക് തീയിട്ട പ്രതി പിടിയില്‍. അമ്പത്തിയാറ് കോളനിയിലെ അന്നക്കുട്ടി, മകന് ജിന്‍സ് എന്നിവരുടെ വീടുകളാണ് കത്തി നശിച്ചത്. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് സന്തോഷാണ് വീടുകള്‍ക്ക് തീയിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒളിവില്‍ കഴിയുന്നതിനിടെ തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് നിന്ന് സന്തോഷ് ഇടുക്കി പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയായിരുന്നു വീടുകള്‍ക്ക് തീയിട്ടത്. തീപിടിത്തമുണ്ടാകുന്ന സമയത്ത് രണ്ടു വീട്ടിലും ആരും ഉണ്ടായിരുന്നില്ല.അതുകൊണ്ട് ആളപായമൊന്നുമുണ്ടായില്ല. തീ പടരുന്നത് കണ്ട നാട്ടുകാര്‍ പൊലിസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്നക്കുട്ടിയുടെയും കൊച്ചുമകളുടെയും ദേഹത്ത് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. പൊള്ളലേറ്റ ഇരുവരും ആരോഗ്യനില വീണ്ടെടുത്തു വരുകയാണ്. സന്തോഷിന്റെ ഭാര്യ വിദേശത്തായതിനാല്‍ ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."