മാരുതി സുസുക്കിയുടെ ഈ കാര്‍ ഒന്നേകാല്‍ ലക്ഷം ഡിസ്‌ക്കൗണ്ടില്‍ വാങ്ങാം; എങ്ങനെയെന്നറിയാം
മാരുതി സുസുക്കി തങ്ങളുടെ നാലാം തലമുറ സ്വിഫ്റ്റ് കാര്‍ കഴിഞ്ഞ മാസം മാര്‍ക്കറ്റിലേക്കെത്തിച്ചിരുന്നു.മികച്ച ബുക്കിങ് നേടിയ കാര്‍ ആദ്യമാസങ്ങളില്‍ തന്നെ റെക്കോര്‍ഡ് വില്‍പ്പന കാഴ്ചവെച്ചിരുന്നു. ഇപ്പോളിതാ ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്കായി കാര്‍ ക്യാന്റീന്‍ സ്‌റ്റോര്‍സ് ഡിപാര്‍ട്‌മെന്റില്‍ (Canteen Stores Department) ലഭ്യമാക്കിയിട്ടുണ്ട്.
ജിഎസ്ടി കൂടാതെ പട്ടാളക്കാര്‍ക്ക് സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയാണ് ഈ ക്യാന്റീനുകളിലൂടെ ചെയ്യുന്നത്. ഗൃഹോപകരണങ്ങള്‍ മാത്രമല്ല കാറും ബൈക്കും വരെ ഇവിടെ വില്‍പ്പനക്ക് വെക്കുന്നു. സൈനികര്‍ക്ക് ഈ വാഹനങ്ങള്‍ക്ക് വളരെ കുറച്ച് ജിഎസ്ടി മാത്രമേ നല്‍കേണ്ടി വരുള്ളൂ എന്നതാണ് പ്രത്യേകത.
LXi, VXi, VXi (O), ZXi, ZXi+, ZXi+ ഡ്യുവല്‍ ടോണ്‍ എന്നീ 6 വേരിയന്റുകളിലാണ് മാരുതി സ്വിഫ്റ്റിനെ മാര്‍ക്കറ്റിലേക്കെത്തിച്ചിരിക്കുന്നത്.മാരുതി സ്വിഫ്റ്റ് ബേസ് വേരിയന്റായ LXi യുടെ വില 6.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. LXi വേരിയന്റിന് ആര്‍മി കാന്റീനിനില്‍ 5.72 ലക്ഷം രൂപയാണ് വില വരുന്നത്. ഇത് പോലെ മറ്റ് മോഡലുകള്‍ക്കും മികച്ച വില വ്യത്യാസം ആണ് ആര്‍മി ക്യാന്റീനിലുള്ളത്.
സൈനിക കാന്റീനില്‍ വില്‍ക്കുന്ന കാറുകള്‍ സൈനികര്‍ക്ക് മാത്രമേ വാങ്ങാന്‍ കഴിയൂ. ചില നിയന്ത്രണങ്ങള്‍ക്കൊപ്പം മതിയായ യോഗ്യതകളും ഉള്ള ആളുകള്‍ക്ക് മാത്രമാണ് ഈ കാറുകള്‍ വാങ്ങാന്‍ സാധിക്കുക. ഈ കാറുകള്‍ വാങ്ങുന്നതും പുറത്ത് വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."