കൊളസ്ട്രോള്‍ കുറയ്ക്കാന്‍ അഞ്ച് സ്വാഭാവിക വഴികളിതാ...
ഇന്ന് പലരുടേയും പേടിസ്വപ്നമാണ് കൊളസ്ട്രോള്‍. കരുതലില്ലെങ്കില്‍ ജീവനു തന്നെ ഭീഷണിയാവും ഇത്. കൊളസ്ട്രോള്‍ പ്രത്യേകിച്ചും എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ നില ഉയര്‍ന്നാല്‍ അത് ഹൃദയധമനികളില്‍ പ്ലേക്ക് അടിയാന്‍ കാരണമാകും. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും.
ചീത്ത കൊളസ്ട്രോള്‍ എന്നറയിപ്പെടുന്ന ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍.ഡി.എല്‍) കുറയ്ക്കാന്‍ ഇനി പറയുന്ന ജീവിതശൈലി മാറ്റങ്ങള്‍ വരുത്തണം.
1. ആരോഗ്യകരമായ ഭക്ഷണക്രമം
കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും പ്രത്യേകിച്ച് സാച്ചുറേറ്റഡ് ഫാറ്റും ട്രാന്‍സ് ഫാറ്റും കുറവുള്ള സന്തുലിതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ്.
പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. റെഡ് മീറ്റ്, ഫുള്‍ ഫാറ്റ് പാലുല്‍പന്നങ്ങള്‍, വറുത്തതും പൊരിച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അവോക്കാഡോ, നട്സ്, ഒലീവ് ഓയില്‍ എന്നിവ ശീലമാക്കുന്നത് നല്ലതാണ്.
2. വ്യായാമം നിര്‍ബന്ധം
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ദിവസവും വ്യായാമം ചെയ്യേണ്ടതാണ്. നടത്തം, ഓട്ടം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളെല്ലാം ചെയ്യുന്നത് നല്ലതാണ്.
3. പുകവലിയോട് നോ പറയാം
പുകവലി രക്ത ധമനികളെ നശിപ്പിക്കുകയും എല്‍.ഡി.എല്‍ കൊളസ്ട്രോളിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യും. കൊളസ്ട്രോള്‍ ഉള്ളവരും വരാന്‍ സാധ്യതയുള്ളവരും പുകവലി ഉടന്‍ തന്നെ ഒഴിവാക്കേണ്ടതാണ്.
4. സമ്മര്‍ദം നിയന്ത്രിക്കാം.
സമ്മര്‍ദം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും കൊളസ്ട്രോള്‍ തോത് ഉയര്‍ത്തുകയും ചെയ്യും. മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവയിലൂടെ സമ്മര്‍ദം കുറയ്ക്കാവുന്നതാണ്.
5. ആരോഗ്യപരിശോധന
ഇടയ്ക്കിടെ ആരോഗ്യപരിശോധനകള്‍ നടത്തേണ്ടത് കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. 30 വയസ്സ് പിന്നിടുന്നവരെല്ലാം ലിപിഡ് തോത് പരിശോധിക്കേണ്ടതാണ്. 45നും 55നും ഇടയില്‍ പ്രായമുള്ളവര്‍ ഓരോ ഒന്ന് രണ്ട് വര്‍ഷം കൂടുമ്പോഴും കൊളസ്ട്രോള്‍ പരിശോധന നടത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."