ഡി.എസ്.എസിന്റെ ഏറ്റവും വലിയ പതിപ്പ് ഈ വര്‍ഷം
ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ വേനല്‍ക്കാല ആഘോഷമായ ദുബൈ വേനല്‍ വിസ്മയം (ദുബൈ സമ്മര്‍ സര്‍പ്രൈസസ് ഡി.എസ്.എസ്) ഈ മാസം 28 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ സംഘടിപ്പിക്കും. ദുബൈ ഗവണ്‍മെന്റ് വിഭാഗമായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയില്‍ എസ്റ്റാബഌഷ്‌മെന്റ് (ഡി.എഫ്.ആര്‍.ഇ) ആഭിമുഖ്യത്തിലുള്ള വേനല്‍ വിസ്മയത്തിന്റെ 27ാം പതിപ്പാണ് ഇത്തവണ ആഘോഷിക്കുന്നത്.
ഇതു വരെ നടന്ന എഡിഷനുകളില്‍ ഏറ്റവും വലുതാണ് ഈ വര്‍ഷത്തേത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നന്നായി ആഘോഷിക്കാനാകുന്ന പരിപാടികളും പ്രമോഷനുകളുമാണ് 2024ല്‍ ഒരുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഇത്തണത്തെ ഇവന്റുകള്‍ 65 ദിവസം നീളും. വിനോദ പരിപാടികള്‍, ആവേശകരമായ സമ്മാനങ്ങള്‍, പാചകാനുഭവങ്ങള്‍, ആകര്‍ഷകമായ ഹോട്ടല്‍ പ്രമോഷനുകള്‍ തുടങ്ങിയവ ഉണ്ടാകും.
ദിവസേനയുള്ള സര്‍പ്രൈസുകള്‍, റാഫിളുകള്‍, എക്‌സ്‌കഌസിവ് റീടെയില്‍ ഓഫറുകള്‍, പാചക ഓഫറുകള്‍, പ്രമുഖ ഹോട്ടലുകളിലും ഐകണിക് ആകര്‍ഷണങ്ങളിലുമുടനീളം കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം എന്നിവയാല്‍ ദുബൈ നഗരം അനന്തമായ വേനല്‍ക്കാല സാഹസികതകളാണ് ഈ സീസണില്‍ തുറക്കുക. ത്രില്ലിംഗ് സാഹസികത തേടുന്ന സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, ദമ്പതികള്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ എന്നിവരുടെയെല്ലാം താല്‍പര്യങ്ങളെ ഡി.എസ്.എസ് 2024 നിറവേറ്റുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
28ന് വെള്ളിയാഴ്ച ഇതിഹാസ കലാകാരന്മാരായ ജോര്‍ജ ്‌വസൂഫും അല്‍ ഷാമിയും കൊക്കകോള അരീനയില്‍ നടത്തുന്ന സംഗീത കച്ചേരികളോടെയാണ് ഡി.എസ്.എസിന് തുടക്കം കുറിക്കുക. 29ന് റാപ്പിലെ പ്രഗല്‍ഭരായ എക്‌സിബിറ്റ്, ഡി12, ഒബീ ട്രൈസ് അരങ്ങേറ്റം. എത്യോപ്യയിലെ ഏറ്റവും വലിയ പോപ് താരമായ ടെഡി ആഫ്രോ 30ന് ഡി.എസ്.എസ് വേദിയിലെത്തും. വളര്‍ന്നു വരുന്ന യുവ അറബ് സംഗീതജ്ഞര്‍, ഗെയിം സോണുകള്‍, ഡൈനിംഗ് അനുഭവങ്ങള്‍ എന്നിവയുടെ വന്‍ നിര ഇവിടെ കാണാനാകും. 'ബീറ്റ് ദി ഹീറ്റ്' കച്ചേരി പരമ്പര അതിന്റെ മൂന്നാം വര്‍ഷത്തേക്ക് മടങ്ങി വരികയാണ്.
സിലാവി, മര്‍വാന്‍ മൂസ, സൗള്‍ജ, അബൂ അല്‍ അന്‍വര്‍, ബിഗ് സാം തുടങ്ങിയ കലാകാരന്മാരില്‍ നിന്നും സന്ദര്‍ശകര്‍ക്ക് മികവുറ്റ പ്രകടനങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് സംഘാടകരുടെ വാഗ്ദാനം. ഡി.എസ്.എസ് വില്‍പന നഗരത്തിലുടനീളമുള്ള മുന്‍നിര ബ്രാന്‍ഡുകളില്‍ മികച്ച വില നേടാന്‍ അവസരം നല്‍കുന്നു. ജീവിത ശൈലി, ഫാഷന്‍, സൗന്ദര്യം, ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ എന്നിവയില്‍ സൂപര്‍ ഡീലുകളും പരിമിത കാലത്തേക്കുള്ള ഓഫറുകളും ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും ലഭിക്കുന്നതാണ്.
വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇവന്റുകളുടെ സമഗ്രമായ കലണ്ടറിനൊപ്പം, ഡി.എസ്.എസ് 2024 നഗരത്തിലുടനീളമുള്ള വിനോദവും ആവേശവും മികച്ച വിലയിലുള്ള ഷോപ്പിംഗും മുന്നോട്ടു വയ്ക്കുന്നു. അല്‍ ഫുതൈം (ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബൈ ഫെസ്റ്റിവല്‍ പ്ലാസ), മാജിദ് അല്‍ ഫുതൈം (സിറ്റി സെന്റര്‍ ദേര, സിറ്റി സെന്റര്‍ മിര്‍ദിഫ്, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്), ദുബൈ ഹോള്‍ഡിംഗ് അസറ്റ് മാനേജ്‌മെന്റ് (അല്‍ സീഫ്, ബഌ വാട്ടേഴ്‌സ്, സിറ്റി വാക്, ദി ബീച്ച്, ദി ഔട്‌ലെറ്റ് വില്ലേജ്), മെര്‍കാറ്റോ ഷോപ്പിംഗ് മാള്‍, മെറെക്‌സ് ഇന്‍വെസ്റ്റ്‌മെന്റ്, നഖീല്‍ (ഇബ്ന്‍ ബത്തൂത്ത മാള്‍, നഖീല്‍ മാള്‍, ദി വ്യൂ അറ്റ് ദി പാം) എന്നിവയ്ക്ക് പുറമെ, എ.ഡബഌു റുസ്തമാനി, എമിറേറ്റ്‌സ് എയര്‍ലൈന്‍, എനോക് ,ആന്‍ഡ് തലബാത് എന്നിവയാണ് ഡി.എസ്.എസിലെ പ്രധാന പ്രായോജകര്‍.
എല്ലാ ദിവസവും പുതിയ വിസ്മയങ്ങളുണ്ടാകുമെന്നതാണ് ഈ വര്‍ഷത്തെ ഡി.എസ്.എസിന്റെ പ്രധാന സവിശേഷത.
കുട്ടികള്‍ക്കായുള്ള റൈഡുകളും ഗെയിമുകളും ഷോകളുമുള്ള മുദ്ഹിഷ് വേള്‍ഡിന്റെ 25ാം വാര്‍ഷികം ആഘോഷിക്കുന്ന സീസണ്‍ കൂടിയാണിത്.
പരിപാടികളുടെ പൂര്‍ണമായ നിര, ടിക്കറ്റ് വില്‍പന, മറ്റ് വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുന്നതാണ്. ദുബൈയില്‍ വേനല്‍ക്കാലം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നത് വിശദമാക്കുന്ന ഇവന്റുകളുടെ മുഴുവന്‍ കലണ്ടറും ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."