ഇനി പെട്രോള്‍ പമ്പില്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം
രണ്ട് ദിവസം കൂടുമ്പോഴോ അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലോ പെട്രോള്‍ പമ്പുകളില്‍ പോകുന്നവരാണ് ഒട്ടുമിക്ക ആളുകളും. പണം കൊടുക്കുന്നു വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നു എന്നല്ലാതെ മറ്റെന്തെങ്കിലും ശ്രദ്ധിക്കാറുണ്ടോ?.. എങ്കില്‍ ഇനി അല്‍പം കാര്യം ശ്രദ്ധിക്കണം.
ഇന്ധനം നിറയ്ക്കാന്‍ തുടങ്ങുന്നതിന് മുമ്പ് മീറ്ററില്‍ പൂജ്യം ആണെന്നത് ഉറപ്പാക്കേണ്ടതാണ്. മറ്റൊരാള്‍ ഇന്ധനം നിറച്ചതിനു ശേഷം, മെഷീന്‍ റീസെറ്റ് ചെയ്ത് സീറോ നിലവാരത്തില്‍ ആക്കിയതിനു ശേഷം മാത്രമാണ് നിങ്ങളുടെ വാഹനത്തില്‍ പെട്രോള്‍/ഡീസല്‍ നിറയ്ക്കുന്നതെന്ന് ഉറപ്പു വരുത്തുക.പമ്പില്‍ തട്ടിപ്പ് നടത്തുന്ന ചില രീതികളുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ 500 രൂപയുടെ ഇന്ധനം നിറയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ 200 രൂപ സെറ്റ് ചെയ്യാം. ബാക്കി 300 രൂപയുടെ ഇന്ധനം മാത്രമായിരിക്കും ലഭിക്കുന്നത്. രാജ്യത്തെ ചില പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിന് മുമ്പ് വാഹനത്തില്‍ ഇരിക്കുന്നവരുടെ ശ്രദ്ധ തെറ്റിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ടയര്‍ പ്രഷര്‍ പരിശോധിക്കാം, ചില രസീതുകളില്‍ ഒപ്പിടാം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് ശ്രദ്ധ മാറ്റിയതിനു ശേഷം മേല്‍പറഞ്ഞ വിധം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
വളരെ റാന്‍ഡമായ തുകകള്‍ക്ക് (ഉദാഹരണം 173 രൂപ) ഇന്ധനം നിറയ്ക്കാന്‍ ശ്രദ്ധിക്കാം. അതായത് റൗണ്ട് ഫിഗറുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
വിശ്വാസ്യതയുള്ള പെട്രോള്‍ പമ്പുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. പുതിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ നന്നായി മാനേജ് ചെയ്യുന്നുവെന്ന തോന്നല്‍ നല്‍കുന്ന, ആവശ്യത്തിന് സ്റ്റാഫുള്ള പമ്പുകള്‍ക്ക് മുന്‍ഗണന നല്‍കാം. ഇന്ധനം നിറയ്ക്കുന്ന സമയത്തെ വിലയെക്കുറിച്ചും ധാരണയുണ്ടായിരിക്കണം. ഇന്ധനത്തിന് ബില്‍ ചോദിച്ചു വാങ്ങേണ്ടതും, ഇടയ്ക്കിടെ പമ്പുകള്‍ മാറി ഇന്ധനം നിറയ്ക്കാന്‍ ശ്രദ്ധിക്കാവുന്നതുമാണ്.
വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്ന് മാറിമാറിഇന്ധനം നിറയ്ക്കുകയും നിങ്ങളുടെ വാഹനത്തിന്റെ മൈലേജ് തുടര്‍ച്ചയായും കൃത്യമായും പരിശോധിക്കുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."