HOME
DETAILS

മനു തോമസിന് ഭീഷണിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; പൊലിസ് സംരക്ഷണമൊരുക്കും

  
June 29 2024 | 06:06 AM

intelligence-bureau-says-provide-police-protection-to-manu-thomas

കണ്ണൂര്‍: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനെതിരേ പരസ്യവിമര്‍ശനം ഉന്നയിച്ച ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനുതോമസിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ കണ്ണൂര്‍ റൂറല്‍ പൊലിസ് കമ്മിഷണര്‍ ഉത്തരവിട്ടു. ആലക്കോട് പൊലിസാണ് സംരക്ഷണം നല്‍കുക. സി.പി.എം സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ നിന്ന് മനു തോമസിന് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. 

സംഘടനയെ വിമര്‍ശിച്ചാല്‍ വെറുതെവിടില്ലെന്ന് ആകാശ് തില്ലങ്കേരി കഴിഞ്ഞദിവസം മനു തോമസിന്റെ ചിത്രം സഹിതം ഫേസ്ബുക്കില്‍ ഭീഷണിക്കുറിപ്പിട്ടിരുന്നു. പിന്നാലെ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയും ജയരാജനെ അനുകൂലിക്കുന്ന റെഡ് ആര്‍മിയും ഭീഷണിയുമായി രംഗത്തെത്തി. കൊലവിളിയില്‍ ഭയമില്ലെന്നും ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണമെന്നുമായിരുന്നു മനുവിന്റെ പ്രതികരണം.

മനുവിന്റെ വീടും വ്യാപാര സ്ഥാപനങ്ങളും പൊലിസ് നിരീക്ഷണത്തിലാണ്. നിലവില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമുണ്ടെങ്കില്‍ സുരക്ഷയൊരുക്കും. 

മനു തോമസിന് ജെയിന്‍ രാജിന്റെ വക്കീല്‍ നോട്ടിസ്

കണ്ണൂര്‍: മനു തോമസിന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ മകന്‍ ജെയിന്‍രാജിന്റെ വക്കീല്‍ നോട്ടിസ്. താന്‍ സ്വര്‍ണംപൊട്ടിക്കല്‍ സംഘത്തിന്റെ കോഡിനേറ്ററാണെന്ന മനു തോമസിന്റെ ആരോപണത്തിനു പിന്നാലെയാണ് അഡ്വ. കെ.വിശ്വന്‍ മുഖേനെ വക്കീല്‍ നോട്ടിസ് അയച്ചത്. ക്വട്ടേഷന്‍ സംഘവുമായോ റെഡ് ആര്‍മി എന്ന സോഷ്യല്‍മീഡിയ പേജുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്നും ജെയിന്‍രാജ് വ്യക്തമാക്കി. എതിര്‍കക്ഷികളായ മനു തോമസ്, വാര്‍ത്ത സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനൂപ് ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരേയാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ പി.ജയരാജന്‍ ചര്‍ച്ച നടത്തിയെന്നും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും കച്ചവടങ്ങള്‍ നടത്തി എന്നുമാണ് മനു തോമസ് ഫേസ്ബുക്കിലൂടെ ആരോപിച്ചത്.
യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക് തന്നെ വലിച്ചിഴക്കുകയും അച്ഛനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ തനിക്കെതിരേ വസ്തുതാവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് കേസ് ഫയല്‍ ചെയ്യുമെന്ന് കഴിഞ്ഞദിവസം ജെയിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. പി.ജയരാജനും മകനുമെതിരേ ആരോപണങ്ങള്‍ ശക്തമാകുമ്പോഴും സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  4 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  4 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  4 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  4 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago