സുനില്‍ വത്സന്, പിന്നെ ശ്രീശാന്ത്, ഇപ്പോല്‍ സഞ്ജുവും; മലയാളിയുണ്ടോ ഇന്ത്യ കപ്പടിച്ചിരിക്കും
1983 ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി ലോകവിജയികളായപ്പോള് അന്നത്തെ ടീമില്‍ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു. സെക്കന്തരാബാദില്‍ ജനിച്ചുവളര്‍ന്ന കണ്ണൂര്‍കാരനായ സുനില്‍ വത്സന്. അക്കാലത്തെ മികച്ച പേസര്‍മാരില്‍ ഒരാളായിരുന്ന സുനിലിന് പക്ഷേ, അന്ന് ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാനായില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടേയും റെയില്‍വേസിന്റെയും താരമായിരുന്നു സുനില്‍ വത്സന്.
പിന്നീട് 2007 ല്‍ ഇന്ത്യ ട്വന്റി20 ലോകകപ്പും 2011 ല്‍ ഏകദിന ക്രിക്കറ്റ് നേടിയപ്പോള്‍ വെറും സാന്നിധ്യമാവാതെ, പ്ലേയിങ് ഇലവനില്‍ കളിച്ച് നിര്‍ണായക കളിക്കാരനായി ഒരു മലയാളി താരം . എസ് ശ്രീശാന്ത്. ആഭ്യന്തര ക്രിക്കറ്റിലും ചലഞ്ചര്‍ ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനങ്ങളോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കടന്നുവന്ന കോതമംഗലം സ്വദേശി. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ ടി20 കിരീടം നേടിത്തന്നത് ശ്രീശാന്തിന്റെ ക്യാച്ചാണ്. 2011 ല്‍ ഇന്ത്യ ജയിച്ച ഏകദിന ലോകകപ്പില്‍ ഫൈനലില്‍ പന്തെറിയാനും ശ്രീശാന്തുണ്ടായി.
അങ്ങനെ, കളിച്ചാലും ഇല്ലെങ്കിലും മലയാളിയുണ്ടോ ടീം ജയിച്ചിരിക്കും എന്ന് ചിലര്‍ക്കെങ്കിലും ചെറിയൊരു വിശ്വാസമായി മാറി. ആ വിശ്വാസത്തിന് കോട്ടം തട്ടാതെയാണ് ഇത്തവണയും ഇന്ത്യയുടെ കിരീടനേട്ടം. പ്ലേയിങ് ഇലവനില്‍ കളിച്ചിട്ടില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണും ഈ വിജയത്തിന് അര്‍ഹനാണ്. 17 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ മറ്റൊരു ടി20 ലോകകപ്പില്‍ മുത്തമിടുമ്പോള്‍ കേരളത്തിനും അങ്ങനെ അഭിമാനിക്കാന്‍ ഒരു കാരണമായിരിക്കുന്നു.
ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിനായി തകര്‍ത്തുകളിച്ച സഞ്ജു.. ' വിയര്‍പ്പു തുന്നിട്ടാ'ണ് ഇന്ത്യന്‍ കുപ്പായം സ്വന്തമാക്കിയത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി ബംഗ്ലാദേശിനെതിയാ സന്നാഹമത്സരത്തില്‍ നിരാശപ്പെടുത്തിയപ്പോള്‍ പ്ലേയിങ് ഇലവനില്‍ താരത്തിന് അവസരം ലഭിച്ചില്ല. അന്ന് തിളങ്ങിയ ഋഷഭ് പന്ത് ബാറ്റുകൊണ്ടും ബോളുകൊണ്ടും ഭേദപ്പെട്ട പ്രകടനങ്ങള്‍ പുറത്തെടുക്കുകയും കൂടെ ചെയ്തതോടെ സഞ്ജു ഗ്യാലറിയിലിരിക്കേണ്ടി വന്നു. എന്നാല്‍ രോഹിത്തിന്റെ ടീമിനൊപ്പം കിരീടമുയര്‍ത്താനുള്ള ഭാഗ്യം സഞ്ജുവിന് കൈവന്നു.
അങ്ങനെ, ടീമില്‍ മലയാളി ഉണ്ടെങ്കില്‍ ഇന്ത്യ കിരീടം നേടുമെന്ന ചിലരുടേയെങ്കിലും വിശ്വാസത്തിന് ഒരു തെളിവുകൂടിയായി ഈ കിരീടനേട്ടം. സുനില്‍ വല്‍സനും എസ്. ശ്രീശാന്തിനും ശേഷം ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മാത്രം മലയാളി താരമായി സഞ്ജു സാംസണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."