നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ചര്‍ച്ചകളില്ല; ജെപി നദ്ദ താല്‍ക്കാലികമായി തുടര്‍ന്നേക്കും
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷനായി ജെ.പി നദ്ദ തുടര്‍ന്നേക്കുമെന്ന് സൂചന. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.
നദ്ദയുടെ രണ്ടാം ടേമിലെ മൂന്ന് വര്‍ഷ കാലാവധി 2024 ജനുവരിയില്‍ അവസാനിച്ചിരുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് ജൂണ്‍ 30 വരെ കാലാവധി നീട്ടിനല്‍കുകയായിരുന്നു.
ഇന്ന് കാലാവധി അവസാനിക്കുമ്പോഴും പുതിയ അധ്യക്ഷനായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ 2025 ജനുവരി വരെ നദ്ദ തന്നെ താല്‍ക്കാലിക അധ്യക്ഷനായി തുടരും.
ബജറ്റ് സമ്മേളനത്തിനു ശേഷമാകും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളിലേക്ക് ബി.ജെ.പി കടക്കുക. കേന്ദ്രമന്ത്രി, രാജ്യസഭയിലെ സഭാ നേതാവ് എന്നീ ചുമതലകള്‍ കൂടി നദ്ദയ്ക്കുള്ളതിനാല്‍ വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയാണ് ജെ.പി നദ്ദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."