HOME
DETAILS

മതബോധം മതേതര ചിന്താഗതിക്കെതിരാണെന്ന വാദം ബാലിശം: എസ്.വൈ.എസ്

  
backup
August 30 2016 | 18:08 PM

%e0%b4%ae%e0%b4%a4%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0-%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d


കല്‍പ്പറ്റ: മതേതരത്വത്തിന് വിഘാതം മതബോധമാണെന്നും മത പാഠശാലകള്‍ മതേതര വത്കരിക്കലാണ് അതിന് പരിഹാരമെന്നുമുള്ള വാദം അജ്ഞതയില്‍ നിന്നുടലെടുത്തതാണെന്ന് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കു മത സൗഹാര്‍ദത്തിനും സഹിഷ്ണുതക്കും പിന്നില്‍ പാരമ്പര്യമായി നില നിന്ന് പോന്ന മത കലാലയങ്ങള്‍ വഹിച്ച പങ്ക് അവഗണിക്കാനാവാത്തതാണ്. പരമ്പരാഗത ഇസ്‌ലാം ലോകത്തിന് പകര്‍ന്ന് കൊടുത്തത് മനുഷ്യത്വത്തിന്റെയും രാജ്യ സ്‌നേഹത്തിന്റെയും സന്ദേശമാണ്. മതേതര പാഠശാലകളില്‍ നിന്നും മതപഠനം നിരോധിക്കപ്പെട്ടപ്പോള്‍ പഴയ തലമുറ ദീര്‍ഘ വീക്ഷണത്തോടെ രൂപം നല്‍കിയതാണ് മദ്‌റസാ പ്രസ്ഥാനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്‌റസകളും മത കലാലയങ്ങളും പ്രവര്‍ത്തിക്കുന്ന കേരളത്തിലാണ് സഹിഷ്ണുതയും സൗഹാര്‍ദവും നില നില്‍കുന്നത്. തീവ്രവാദ സംഘടനകള്‍ക്ക് മുസ്‌ലിം സമൂഹത്തില്‍ വേരൂന്നാന്‍ കഴിയാതെ പോയത് ഈ മതബോധമാണ്. അജണ്ടകള്‍ നഷ്ടപ്പെട്ട രാഷ്ട്രീയക്കാരും, മത നവീകരണ വാദികളും മതത്തെ ദുരുപയോഗം ചെയ്യുന്നതാണ് അസഹിഷ്ണുത തലപൊക്കാന്‍ ഇടയായതെന്നും പുതു തലമുറക്ക് മതാധ്യാപനം നല്‍കി ഇതിനെ പ്രധിരോധിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.
 ഇബ്‌റാഹിം ഫൈസി പേരാല്‍ അധ്യക്ഷനായി. ഇ.പി മുഹമ്മദലി, സുബൈര്‍ കണിയാമ്പറ്റ, പി.സി ഉമര്‍, ഹാരിസ് ബനാന, കെ. അലി മാസ്റ്റര്‍, വി.സി മൂസ മാസ്റ്റര്‍, മുജീബ് ഫൈസി, കെ.എ നാസര്‍ മൗലവി, കെ.സി.കെ തങ്ങള്‍, നിസാര്‍ ദാരിമി, എം.സി ഉമര്‍ മൗലവി, കുഞ്ഞമ്മദ് കൈതക്കല്‍ സംബന്ധിച്ചു. ശംസുദ്ദീന്‍ റഹ്മാനി സ്വാഗതവും മുഹമ്മദ് കുട്ടി ഹസനി നന്ദിയും പറഞ്ഞു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  14 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  17 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  27 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  31 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago