കുടിച്ചുനോക്കൂ... ഹെല്‍തിയും ടേസ്റ്റിയും സ്വീറ്റുമാണീ ഡ്രിങ്ക്
വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു സ്വീറ്റ് ഡ്രിങ്കാണിത്.
കുട്ടികള്‍ക്ക് ഓര്‍മശക്തിയും ഊര്‍ജസ്വലതയുമൊക്കെ ഉണ്ടാവാന്‍ ഇത് കുടിക്കുന്നത് വളരെ നല്ലതാണ്.
ചേരുവകള്‍
റാഗി - 3 ടബിള് സ്പൂണ്‍
പഴം - ചെറുത് 2
ബദാം - 18
ബീറ്റ്റൂട്ട് - ഒരു ചെറിയ കഷണം
വെള്ളം - ആവശ്യത്തിനനുസരിച്ച്
പാല്- ഒന്നര കപ്പ്
ഈന്തപ്പഴം - 6
ചിയ സീഡ് - 3 ടീസ്പൂണ്‍
ചണവിത്ത് - 1 സ്പൂണ്‍
ആദ്യം ചെയ്യേണ്ടത് ബദാം ഒരു പാത്രത്തില്‍ കുതിര്‍ത്തുവയ്ക്കുക. അതുപോലെ മറ്റൊരു പാത്രത്തില്‍ ചിയ സീഡും കുറച്ചു വെള്ളത്തില്‍ കുതിര്‍ക്കുക. പാല് തിളപ്പിച്ച് മാറ്റിവയ്ക്കുക.
ഇനി ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ റാഗി പൊടിയും വെള്ളവും കട്ടയില്ലാതെ കലക്കിയതിനുശേഷം നന്നായി കുറുക്കി എടുക്കുക. ഇതും ചൂടാറാന്‍ മാറ്റിവയ്ക്കുക.
മിക്സിയുടെ ജാര് എടുത്ത് അതിലേക്ക് കുതിര്‍ത്തിവെച്ച ബദാമും ചൂടാറിയ റാഗിയും കുരു കളഞ്ഞ ഈന്തപ്പഴവും ബീറ്റ്റൂട്ടും ചണവിത്തും പഴവുമെല്ലാം നന്നായി അരച്ചെടുക്കുക.
ശേഷം പാലും കൂടെ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ഇനിയിത് സെര്‍വിങ് ഗ്ലാസിലേക്ക് ഒഴിച്ചതിനു ശേഷം കുതിര്‍ത്ത ചിയ സീഡ് കുറച്ച് എടുത്ത് ഇതിലേക്ക് ഇട്ട് കൊടുക്കുക. ശേഷം മുകളില്‍ കുറച്ചു നട്സും ഇട്ട് കുടിച്ചു നോക്കിയേ... നല്ലൊരു ഹെല്‍ത്തി ഡ്രിങ് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."