ഇത് കോഴിക്കോട്ടുകാരുടെ ഊട്ടി..., ഇതിലും മനോഹരമായ സ്ഥലം ഇനി വേറെയുണ്ടോ
കോഴിക്കോടുള്ളവര്‍ക്കും കോഴിക്കോട്ടേക്കു വരുന്നവര്‍ക്കും എളുപ്പത്തില്‍ പോകാവുന്ന ഒരു സ്ഥലമാണ് തോണിക്കടവ്. കോഴിക്കോട് നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പ്രകൃതിരമണീയമായ തോണിക്കടവിലെത്താം.
ഇതിനടുത്ത് തന്നെയാണ് കരിയാത്തന്‍ പാറയും കക്കയും ഡാമുമൊക്കെ. ഫോട്ടോഷൂട്ടുകള്‍ക്കും സിനിമാ ഷൂട്ടിനും കുടുംബസമേതവും സൂഹൃത്തുക്കളുമായും സായാഹ്നങ്ങള്‍ ആസ്വദിക്കാന്‍ അനുയോജ്യമാണ് തോണിക്കടവ്. കുറഞ്ഞ കാലമേ ആയിട്ടുള്ളൂ ഇന്നു കാണുന്ന വിധത്തിലുള്ള തോണിക്കടവിന്റെ രൂപത്തിലെത്താന്‍. ഇപ്പോള്‍ കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഇടം.
തോണിക്കടവില്‍ എന്തെല്ലാം
ആകാശത്തെ തൊട്ടുനില്‍ക്കുന്ന കക്കയം മലകളെ കണ്‍കുളിര്‍ക്കെ കാണാം. മേഘങ്ങളെ തൊട്ടുനില്‍ക്കുകയാണെന്നു തോന്നും വാച്ച ടവര്‍ കണ്ടാല്‍. പ്രകൃതിയുടെ പച്ചപ്പും ഹൃദയദ്വീപും കണ്ണിനു കുളിര്‍മയേകുന്നു.
കുറ്റ്യാടി റിസര്‍വോയറിന്റെ ഭാഗമായ ജലാശയങ്ങളും ബോട്ട് സര്‍വീസുമൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. കുട്ടികള്‍ക്കാണെങ്കില്‍ ചെറിയപാര്‍ക്കും ഇരിപ്പിടങ്ങളും കൂടാരങ്ങളുമക്കെയുമുണ്ട്.
താമരശ്ശേരി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് എസ്റ്റേറ്റ്മുക്ക് വഴി, കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് കൂരാച്ചുണ്ട് വഴി, കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് കുറ്റ്യാടി- ചക്കിട്ടപാറ വഴിയും തോണിക്കടവിലേക്കെത്താം.
രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 20, കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."