
രക്തത്തിൽ കുളിച്ച് അഷ്ടമുടിക്കായൽ, കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിന് 36 വയസ്; പെരുമൺ ദുരന്തത്തിന്റെ നടുക്കുന്ന കഥ

ശാന്തമായി, തെളിനീരോടെ ഒഴുകിയിരുന്ന അഷ്ടമുടിക്കായലിന്റെ നിറം മാറിയത് പൊടുന്നനെ ആയിരുന്നു. വെള്ളത്തിന് നിറമില്ലെന്ന് പറയാറുണ്ടെങ്കിലും അന്നത്തെ ദിവസം വെള്ളത്തിന് നിറം കൈവന്നു. രക്തത്തിന്റെ ചുവപ്പ് നിറം. അന്ന് മാത്രമല്ല തുടർന്ന് അഞ്ച് ദിവസത്തോളം അഷ്ടമുടിക്കായലിന്റെ നിറം രക്തനിറമായിരുന്നു. കേരളത്തെ നടുക്കിയ, നൂറിലേറെ പേർക്ക് മരണവും 200 ലേറെ പേർക്ക് പരിക്കുകളും നൽകിയ പെരുമൺ ട്രെയിൻ ദുരന്തത്തിന് ഇന്ന് 36 വയസ്.
ദുരന്തദിനം
1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിവിലും നേരത്തെ എത്തിയ ഐലന്റ് എക്സ്പ്രസിന്റെ എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു. എന്ത് സംഭവിച്ചെന്ന് ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാരണം അജ്ഞാതമായി തുടരുകയാണ്.
പിഴച്ചത് ആർക്ക്?
ദുരന്തദിനത്തിൽ കോരിച്ചൊരിയുന്ന മഴ ഉണ്ടായിരുന്നു. അന്നേ ദിവസം പാലത്തിന് സമീപം പാളത്തിൽ പണികളും നടന്നിരുന്നു. ജാക്കി വെച്ച് പാളം ഉയർത്തിയ ശേഷം ട്രാക്കിൽ മെറ്റൽ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്. ഈ സമയം കടന്നു പോകുന്ന ട്രെയിനിന്റെ വേഗത പത്ത് കിലോമീറ്ററിൽ താഴെയായി കുറയ്ക്കണമെന്നാണ് നിയമം. ഇതിനായി ജോലി ചെയ്തിരുന്ന തൊഴിലാളികൾ കൊടി കാണിച്ച് ലോക്കോ പൈലറ്റിന് അറിയിപ്പ് നൽകണം. എന്നാൽ ഐലന്റ് എക്സ്പ്രസ് എത്തുന്ന സമയത്ത്, ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നതായാണ് വിവരം. പണി നടക്കുന്നത് അറിയാതെ പോയ ഐലന്റ് എക്സ്പ്രസ് 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു പാലത്തിലൂടെ കടന്ന് പോയതെന്നാണ് അന്നത്തെ റിപോർട്ടുകൾ പറയുന്നത്. ട്രെയിനിലെ ഓട്ടോമാറ്റിക് സ്പീഡ് മീറ്ററിൽ ഈ വേഗം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിൻ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങൾ അന്നത്തെ തടി സ്ലീപ്പറിൽ ഉണ്ടായിരുന്നതായും റിപോർട്ടുകൾ ഉണ്ട്.
അജ്ഞാത ചുഴലിക്കാറ്റ്
എന്നാൽ ഇതൊന്നും റെയിൽവേ അനുവദിച്ച് തന്നിട്ടില്ല. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്നാണ് റെയിൽവേയുടെ ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പടുന്നത്. റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണർ സൂര്യനാരായണൻ അപകടം നടന്ന് ആദ്യം സൂചിപ്പിച്ചിരുന്നു. പക്ഷേ പിന്നീട് റയിൽവേയുടെ മുഖം രക്ഷിക്കാനായി കുറ്റം ചുഴലിക്കാറ്റിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അന്നേദിവസം ചെറിയ മഴയും നേരിയ കാറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സമീപവാസികൾ പറഞ്ഞതായി അന്നത്തെ റിപോർട്ടുകൾ പറയുന്നുണ്ട്.
എൻജിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്ന മറ്റൊരു വാദവും ഉണ്ട്. എന്നാൽ, യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ്. എന്തായാലും സംഭവം ചുഴലിക്കാറ്റിന്റെ പേരിലാക്കിയതോടെ അന്നത്തെ റെയിൽവെ മന്ത്രി മാധവറാവു സിന്ധ്യയ്ക്ക് രാജിവെക്കാതെ രക്ഷപ്പെടാൻ സാധിച്ചു.
അവസാനിപ്പിച്ച കേസ്
2013ൽ പെരുമൺ ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണമെന്ന് സുപ്രിം കോടതി നിർദേശിച്ചിരുന്നു. എന്നാൽ അന്വേഷണം എവിടെയും എത്തിയില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴില്ലെന്ന് പൊലിസ് സുപ്രിം കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ 2019ൽ കേസ് അവസാനിപ്പിച്ചു.
ആകെ 105 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം ഇന്നും കേരളത്തിന്റെ നടുക്കുന്ന ഓർമകളിൽ ഒന്നാണ്. കായലിന്റെ ഓളപ്പരപ്പുകളിൽ ഒഴുകി നടന്ന മൃതദേഹങ്ങൾ ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. അപകടം നടന്ന് അഞ്ചാം ദിവസം മാത്രമാണ് അവസാനത്തെ മൃതദേഹവും കരയ്ക്കടുപ്പിക്കാനായത്. നിരവധി മനുഷ്യരുടെ യാത്ര പാതിവഴിയിൽ അവസാനിപ്പിച്ച ആ ദുരന്തം കഴിഞ്ഞ് 36 വർഷങ്ങൾക്കിപ്പുറവും റെയിൽവേ കാര്യമായി ഒന്നും പഠിച്ചിട്ടില്ലെന്ന് കൂടി ഈ അവസരത്തിൽ പറയാതെ വയ്യ. ഒഴിവാക്കാൻ നൂറു വഴികൾ ഉണ്ടായിട്ടും ആരുടെയൊക്കെയോ അനാസ്ഥ മൂലം റെയിൽവേ അപകടങ്ങൾ ഇന്നും തുടർക്കഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
uae
• 17 hours ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 18 hours ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 18 hours ago
തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 18 hours ago
ഇന്ത്യാ മുന്നണിയിൽ വിള്ളൽ: ആം ആദ്മി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറി
National
• 18 hours ago
നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
National
• 18 hours ago
'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• 18 hours ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 19 hours ago
മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി
National
• 19 hours ago
മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ
National
• 19 hours ago
വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ
Kerala
• 19 hours ago
തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും
Kerala
• 20 hours ago
കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 20 hours ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• 21 hours ago
ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ
Football
• a day ago
ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി
National
• a day ago
ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• a day ago
ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• a day ago
അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്
Football
• 21 hours ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
Kerala
• 21 hours ago
ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
Kerala
• a day ago