HOME
DETAILS

വയറിളക്ക രോഗങ്ങളില്‍ ജാഗ്രത വേണം; വീട്ടിലും പുറത്തും വൃത്തി പ്രധാനം

  
July 11, 2024 | 6:45 AM

Be careful with diarrheal diseases; Cleanliness is important both inside and outside the home

പകര്‍ച്ച പനിക്ക് പിന്നാലെ വയറിളക്ക രോഗങ്ങളും വര്‍ധിച്ചതോടെ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ശുചിത്വ ശീലങ്ങളിലൂടെ രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കി. ശുചിത്വ ശീലങ്ങള്‍ വേണ്ട രീതിയില്‍ പാലിച്ചാല്‍ രോഗം മാറ്റി നിര്‍ത്താം.  മലിനമായ കുടിവെള്ളത്തിലൂടെയും മറ്റ് ആഹാരപാനീയങ്ങളിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പ്രധാനമായും ഉണ്ടാകുന്നത്. 

കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം കലര്‍ത്തി കുടിക്കരുത്. ആര്‍.ഒ പ്ലാന്റ്, പൊതുവിതരണ പൈപ്പുകളിലെ വെള്ളം, മിനറല്‍ വാട്ടര്‍, ഫില്‍റ്ററുകളിലെ വെള്ളം എന്നിവയും നന്നായി തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുടിക്കുക. കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്തതാണെങ്കിലും നന്നായി തിളപ്പിച്ച ശേഷം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക എന്നിവയെല്ലാമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള വഴികള്‍. 

360_F_109603676_s6u6fMc3XrNPzC8dACZII6Yv8k8YLon4.jpg

കല്യാണം പോലെയുള്ള ആഘോഷങ്ങളില്‍ നല്‍കുന്ന വെല്‍ക്കം ഡ്രിങ്ക് ശുദ്ധജലത്തില്‍ തയാറാക്കുന്നതാണെന്നും ഭക്ഷ്യയോഗ്യമായ ഐസ് ആണ് ഉപയോഗിക്കുന്നത് എന്നും തയാറാക്കുന്ന പാനീയം ഈച്ച കടക്കാത്തവിധം വൃത്തിയുള്ള രീതിയിലാണ് സൂക്ഷിക്കുന്നതെന്നും ഉറപ്പാക്കേണ്ടതാണ്. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി വൃത്തിയാക്കി സമയമെടുത്ത് പാകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. പാകം ചെയ്യാത്ത മത്സ്യ വിഭവങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസറില്‍ ഐസ്‌ക്രീം, ചോക്ലേറ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കരുത്. ആഹാര പാനീയങ്ങള്‍ ഈച്ചകടക്കാത്തവിധം മൂടി സൂക്ഷിക്കുക. ആഹാരാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ സംസ്‌കരിക്കുക.

കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോളും പുറത്തു പോകുമ്പോഴും തിളപ്പിച്ചാറിയ വെള്ളം വൃത്തിയുള്ള കുപ്പിയില്‍ കൊടുത്തു വിടുക. തിളപ്പിച്ചാറിയ വെള്ളം എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്ന കലം പോലെയുള്ളവയില്‍ സൂക്ഷിക്കുക. പാത്രം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷം മാത്രം വെള്ളം ശേഖരിക്കുക. വെള്ളം മുക്കിയെടുക്കുമ്പോള്‍ കൈകളിലെയും ഗ്ലാസിലെയും അഴുക്ക് വെള്ളത്തില്‍ കലരാന്‍ ഇടയുണ്ട്. അതുകൊണ്ട് പിടിയുള്ള ജഗ് പോലെയുള്ള പാത്രങ്ങള്‍ ഉപയോഗിച്ച് പിടി വെള്ളത്തില്‍ സ്പര്‍ശിക്കാത്ത രീതിയില്‍ വെള്ളം എടുക്കാന്‍ ശ്രദ്ധിക്കുക. വൃത്തിയുള്ള അടപ്പിന് മുകളില്‍ ഈച്ച തൊടാത്ത വിധം വൃത്തിയായി സൂക്ഷിക്കുക.

f124742e227f4cbe52c8b81d335feef2cbcb6350.jpg

ഉച്ചഭക്ഷണം തയാറാക്കുന്നതിനും ശുദ്ധീകരിച്ച ജലം ഉപയോഗിക്കണം. നന്നായി പാകം ചെയ്ത ഭക്ഷണ വസ്തുക്കള്‍ ആയിരിക്കണം ഉച്ചഭക്ഷണത്തിനായി നല്‍കേണ്ടത്. സംഭാരം പോലെയുള്ളവ നല്‍കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ തയാറാക്കണം.

ആഹാരസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക. പാചകപ്പുരയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അങ്കണവാടി പ്രവര്‍ത്തകരും പ്ലേ സ്‌കൂള്‍, ഡേ കെയര്‍, ക്രഷ് എന്നിവിടങ്ങളിലെ ആയമാരും ആഹാര പാനിയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുഞ്ഞുങ്ങള്‍ക്ക് വായ കഴുകാനും മറ്റും തിളപ്പിച്ചാറിയ വെള്ളം തന്നെ കൊടുക്കുന്നതാണ് സുരക്ഷിതം. വായ കഴുകാന്‍ കൊടുക്കുന്ന വെള്ളം ഇറക്കാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ വായ കഴുകുന്നതാണ് ഉത്തമം. സ്‌കൂളുകളിലെ ശുചിമുറി ഉപയോഗിച്ച ശേഷം കൈകഴുകുന്നതിന് സോപ്പ് സൂക്ഷിക്കേണ്ടതാണ്. ശുചിമുറി ഉപയോഗിച്ച ശേഷം കൈകഴുകണമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.

images.jpg

ആഹാരം കഴിക്കുന്നതിനും മുന്‍പും ശുചിമുറി ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് മികച്ച പ്രതിരോധശീലമാണ്. തുറന്നുവച്ചിരിക്കുന്ന മിഠായികള്‍, ഗുണനിലവാരമില്ലാത്ത ഐസ്‌ക്രീം, ഐസ് മിഠായി, സിപ്പപ്പ് തുടങ്ങിയവ കുട്ടികള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  19 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  19 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  19 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  19 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  19 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  19 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  19 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  19 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  19 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  19 days ago