എള്ള് വളരെ ചെറുതാണ്, എന്നാല്‍ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ വലുതാണ്- എന്നാല്‍ എള്ളുകൊണ്ടുള്ള ഒരു സ്‌പെഷല്‍ ആയാലോ ഇന്ന്
എള്ളും അവലും തേങ്ങയുമൊക്കെയിട്ട ഒരടിപൊളി പലഹാരമാണിത്. ഹെല്‍തിയും ടേസ്റ്റിയുമായ എളള് സൗന്ദര്യത്തിനും കണ്ണുകള്‍ക്കും എല്ലുകള്‍ക്കുമൊക്കെ വളരെ നല്ലതാണ് മാത്രമല്ല, രക്തം വര്‍ധിക്കാനും വളരെ നല്ലതാണ്. പ്രായമായവര്‍ക്കും രക്തക്കുറവുള്ളവര്‍ക്കുമൊക്കെ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
എള്ള് - ഒരു കപ്പ്
ശര്‍ക്കര - ഒരു കപ്പ്
അവല്‍- ഒരു കപ്പ്
ഒരു കപ്പ്- തേങ്ങ ചിരവിയത്
ഏലയ്ക്കാ പൊടിച്ചത്- അര ടീസ്പൂണ്‍
നെയ്- ആവശ്യത്തിന്
ആദ്യം എള്ള് നന്നായി കഴുകി വെള്ളം വാര്‍ന്നതിനു ശേഷം വറുത്ത് എടുക്കുക. ആ പാനില്‍ തന്നെ അവലും വറുക്കുക. ശേഷം അതും മാറ്റിവച്ച് ആ പാനില്‍ തന്നെ കുറച്ച് നല്ല നെയ്യ് ചേര്‍ത്ത് തേങ്ങ ചിരവിയതും ചേര്‍ത്ത് വറുത്തെടുക്കുക. ഇനി ഇതിലേക്ക് ശര്‍ക്കരപാനി ഒഴിക്കുക.
ശേഷം വറുത്തുവച്ച എള്ളും അവലും ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്‌തെടുക്കുക. ഇതിലേക്ക് ഏലയ്ക്കാ പൊടി ചേര്‍ത്ത് നന്നായി മിക്‌സ ചെയ്യുക. ഒരു ടീസ്പൂണ്‍ നെയ് കൂടെ ചേര്‍ത്ത് ശര്‍ക്കര പാനി വറ്റുന്നവരെ ചെറിയ തീയില്‍ ഇളക്കുക. ചൂടാറിയാല്‍ ടിന്നിലടച്ചു സൂക്ഷിക്കുക. രണ്ടോ മൂന്നോ സ്പൂണ്‍ മതിയാവും ഒരു ദിവസം കഴിക്കാന്‍.
സൂപ്പര്‍ ടേസ്റ്റാണ്. മാത്രമല്ല വളരെ ഹെല്‍തിയുമാണ്. എല്ലാവരും ഉണ്ടാക്കി കഴിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."