യാത്രക്കാര്‍ കൂടി; വമ്പന്‍ നേട്ടവുമായി കൊച്ചി മെട്രോ; ജൂലൈ 15 മുതല്‍ സര്‍വീസുകള്‍ കൂട്ടും
കൊച്ചി മെട്രോ സര്‍വീസുകള്‍ കൂട്ടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുതിച്ച് ചാട്ടത്തിന് പിന്നാലെയാണ് സര്‍വീസുകള്‍ കൂട്ടാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 15 തിങ്കളാഴ്ച്ച മുതല്‍ ഒരു ദിവസം 12 ട്രിപ്പുകളാണ് അധികമായി ഉള്‍പ്പെടുത്തുക. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാരെയാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സര്‍വ്വീസ് കൂട്ടാനുള്ള നീക്കവുമായി കെ.എം.ആര്‍.എല്‍ രംഗത്തെത്തിയത്.
ഈ വര്‍ഷം ഇതുവരെ 1,64,27,568 യാത്രക്കാരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. 2024 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കാണിത്. ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ 11 വരെ 11,99,354 യാത്രക്കാരാണ് കൊച്ചി മെട്രോയില്‍ സവാരി ചെയ്തത്.
കഴിഞ്ഞ പത്തുദിവസങ്ങളില്‍ പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോയില്‍ കയറിയത്. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകള്‍ക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും പുതിയ സര്‍വീസുകളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ രാവിലെ 8 മുതല്‍ 10 വരെയും, വൈകീട്ട് നാല് മുതല്‍ ഏഴ് വരെയുമാണ് തിരക്കേറിയ സമയങ്ങള്‍. ഈ സമയങ്ങളില്‍ രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള ഹെഡ് വേ ഏഴ് മിനിട്ടും 45 സെക്കന്‍ഡുമാണ്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഈ ഹെഡ് വേ ഏഴ് മിനിട്ടായി ചുരുങ്ങും. ഇതിലൂടെ കൂടുതല്‍ സുഖകരമായ യാത്രാനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കാനാകുമെന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്.
kochi metro likely to increase new services
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."