യുഎഇ; വിലകിഴിവുമായി വിപണി പിടിക്കാൻ നോക്കണ്ട, അനാരോഗ്യ കുത്തകവൽകരണ തടയും
ദുബൈ:യുഎഇയിൽ വിലകിഴിവുമായി വിപണി പിടിക്കാൻ ശ്രമിക്കുന്ന പ്രവണതക്കെതിരെ യു.എ.ഇ സാമ്പത്തിക മന്ത്രാലയം. വിപണിയിൽ അനാരോഗ്യ കുത്തകവൽകരണ തടയാനും,ന്യായമായ മത്സരം ഉറപ്പുവരുത്താൻ നടപടിയെടുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രവണതക്കെതിരെ ശിക്ഷാനടപടികൾ ചർച്ചയിലാണെന്നും മന്ത്രാലയം അറിയിച്ചു.
2023-ലെ കൊണ്ടുവന്ന കുത്തക നിയന്ത്രണ നിയമം വിശദീകരിക്കുമ്പോഴാണ് സാമ്പത്തിക മന്ത്രാലയം ഇക്കാര്യമറിയിച്ചത്. അനാരോഗ്യ മത്സരം ഒഴിവാക്കാൻ വിപണികൾ നിരന്തരമായി നിരീക്ഷിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ പരാതി ലഭിച്ചാൽനടപടി എടുക്കുമെന്നും നിയമ ലംഘകർക്കെതിയുള്ള പിഴ നടപടികളെ കുറിച്ച് ചർച്ച നടക്കുകയാണ്. മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞാൽ ഇക്കാര്യങ്ങൾ ഉടനടി പുറത്തുവിടും.
സാമ്പത്തിക പ്രവർത്തനമെന്ന നിലയിൽ വിപണികളിൽ പരസ്‌പര മത്സരം ആവശ്യകതയാണ്. എന്നാൽ, ഇത്തരം മത്സരങ്ങൾ വ്യാപാരത്തേയും വികസനത്തേയും ഉപഭോക്ത്യ താൽപര്യങ്ങളേയും ഹനിക്കുന്നതാവരുത്. അതോടൊപ്പം പ്രാദേശിക വിപണികളിലെ ലയനങ്ങളും ഏറ്റെടുക്കലുകളും നിരീക്ഷിക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്‌ദുല്ല അഹമ്മദ് അൽ സാലിഹ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."