HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പ്രഖ്യാപനവുമായി കെ.ബാബു 

  
February 19, 2026 | 8:03 AM

k-babu-announces-he-will-not-contest-kerala-assembly-election

കൊച്ചി: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് തൃപ്പൂണിത്തുറ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ കെ. ബാബു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് ബാബു ഇക്കാര്യം പ്രഖ്യാപിച്ചത്. മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

മികച്ച സ്ഥാനാര്‍ഥി തന്നെ മണ്ഡലത്തില്‍ വരുമെന്നും മണ്ഡലം യു.ഡി.എഫ് നിലനിര്‍ത്തുമെന്നും സി.പി.എമ്മിനും ബി.ജെ.പിക്കും ലൂസേഴ്‌സ് ഫൈനല്‍ മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

1991 മുതല്‍ ഏഴ് തവണയാണ് കെ ബാബു തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിച്ചത്. ഇതില്‍ ആറ് തവണയും വിജയിച്ചു. 2016 ലാണ് എം. സ്വരാജിനോട് പരാജയപ്പെട്ടത്. എന്നാല്‍ 2021 ല്‍ സ്വരാജിനോട് തന്നെ മത്സരിച്ച് ജയിച്ച് വീണ്ടും എം.എല്‍.എയായി. 

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ്-തുറമുഖ-ഫിഷറിസ് മന്ത്രിയായിരുന്നു കെ ബാബു. 1979ല്‍ അങ്കമാലി നഗരസഭയിലേക്കായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് ജയം. ആ വര്‍ഷം തന്നെ അങ്കമാലി നഗരസഭയുടെ ആദ്യ ചെയര്‍മാനായി.

 

Senior Congress leader and Thripunithura MLA K. Babu has announced that he will not contest in the upcoming Kerala Assembly elections. He made the declaration at a press conference along with party leaders, citing personal reasons for stepping aside despite requests from the party leadership to contest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പദ്ധതി

Kuwait
  •  4 days ago
No Image

ജസീറ എയർവെയ്സിന്റെ പുതിയ സർവീസുകൾ: കേരളത്തിലേക്കും മംഗലാപുരത്തേക്കും കൂടുതൽ സർവീസുകൾ 

Kuwait
  •  4 days ago
No Image

യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ നീക്കം; അന്താരാഷ്ട്ര സംഘടനകൾ കൈകോർക്കുന്നു

International
  •  4 days ago
No Image

ആരോഗ്യമുള്ളവരെ കണ്ടെത്താനാകാതെ ഗവേഷകർ; പുതിയ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ നിന്നും ഫൈസറും ബയോഎൻടെക്കും പിന്മാറി

International
  •  4 days ago
No Image

വാണിജ്യ എല്‍പിജി വിതരണത്തിലെ തിരിമറി; പരാതികളില്‍ ഇടപെടല്‍; ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം 

Kerala
  •  4 days ago
No Image

മധ്യ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരുക്ക്; വ്യാപക നാശനഷ്ടം 

International
  •  4 days ago
No Image

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ; ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി

Kerala
  •  4 days ago
No Image

ജനപിന്തുണ നഷ്ടപ്പെട്ട ട്രംപ് രാഷ്ട്രീയ അതിജീവനത്തിന് പുതിയ തന്ത്രങ്ങൾ മെനയുന്നു; രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യും

International
  •  4 days ago
No Image

നാറ്റോ രൂപീകരിച്ചത് ഹോര്‍മുസില്‍ സൈനിക നീക്കം നടത്താനല്ല; ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഫ്രാന്‍സ് 

International
  •  4 days ago
No Image

പി.വി. അൻവറിനെതിരെ വ്യക്തിപരമായ അധിക്ഷേപം: എൽഡിഎഫിനെതിരെ പൊലിസിൽ പരാതി നൽകി കോൺഗ്രസ്

Kerala
  •  4 days ago