HOME
DETAILS

മഴക്കെടുതി; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം; തലസ്ഥാനത്ത് കാറിന് മുകളില്‍ മരംവീണ് യാത്രക്കാരി മരിച്ചു

  
Web Desk
July 16, 2024 | 4:42 PM

rainstorm Widespread damage across the state A passenger died after a tree fell on her car in trivandrum

തിരുവനന്തപുരം; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മലപ്പുറത്തും, തിരുവനന്തപുരത്തും മരണം റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്. മലപ്പുറം കാടാമ്പുഴയില്‍ കുളത്തില്‍ വീണ് യുവാവ് മരിച്ചു. മുനമ്പം സ്വദേശി ഷൈജുവാണ് മരിച്ചത്. തിരുവനന്തപുരത്ത് കാറിന് മുകളില്‍ മരം കടപുഴകി വീണ് യാത്രക്കാരി മരിച്ചു. പേരൂര്‍ക്കടയിലാണ് സംഭവം. അപകടത്തില്‍ തൊളിക്കോട് സ്വദേശി മോളിയാണ് മരിച്ചത്.

സമാനമായി വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് 30 ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 21 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. 

രണ്ട് ദിവസമായി തുടരുന്ന തീവ്രമഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. 
കൊടുങ്കാറ്റില്‍ വൃക്ഷങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞും ആയിരത്തിലേറെ വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. നിരവധി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും സാരമായ കേടുപാടുണ്ടായിട്ടുണ്ട്. ക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.  രൂക്ഷമായ നാശനഷ്ടമുണ്ടായ മേഖലകളില്‍ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതിയെത്തിക്കാനുള്ള കഠിനപ്രയത്‌നം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധിയുള്ളത്. ഇവിടങ്ങളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ല കളക്ടര്‍മാര്‍ അറിയിച്ചു. കണ്ണൂരില്‍ കോളജുകള്‍ക്ക് നാളത്തെ അവധി ബാധകമല്ല. ജില്ലകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമല്ല.

അതേസമയം മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോഴിക്കോടും, വയനാടും, ഇടുക്കിയിലും എം.ആര്‍.എസ് സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

rainstorm Widespread damage across the state A passenger died after a tree fell on her car in trivandrum

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ യുവതി, അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ യുവാവ്; ഇരുവരും തമ്മില്‍ ജയിലില്‍വെച്ച് പ്രണയം; വിവാഹിതരാകാന്‍ പരോള്‍ നല്‍കി കോടതി

National
  •  an hour ago
No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  2 hours ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  2 hours ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  2 hours ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  3 hours ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  4 hours ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  4 hours ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  4 hours ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  4 hours ago