HOME
DETAILS

'പുനഃപരീക്ഷ വലിയ രീതിയില്‍ ക്രമക്കേട് നടന്നെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം' നീറ്റില്‍ സുപ്രിം കോടതി

  
Web Desk
July 18, 2024 | 7:43 AM

NEET row: Supreme Court says 'retest only on concrete footing'

ന്യൂഡല്‍ഹി: വലിയ രീതിയില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാല്‍ മാത്രമേ നീറ്റില്‍ പുനഃപരീക്ഷക്ക് ഉത്തരവിടാനാകുവെന്ന് സുപ്രിം കോടതി. നീറ്റുമായി ബന്ധപ്പെട്ട നാല്‍പതിലേറെ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ പരാമര്‍ശം.

പേപ്പര്‍ ചോര്‍ച്ച മുഴുവന്‍ പരീക്ഷാര്‍ഥികളേയും ബാധിച്ചുവെന്ന് വ്യക്തമായി തെളിയിക്കാന്‍ പറ്റിയാല്‍ മാത്രമേ പരീക്ഷ കാന്‍സല്‍ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയൂ. ചീഫ് ജസ്റ്റിസ് ഹരജിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ അഡ്വ. നരേന്ദ്ര ഹൂഡയോട് വ്യക്തമാക്കി. 23 ലക്ഷത്തില്‍ ഒരു ലക്ഷത്തിന് മാത്രമേ അഡ്മിഷന്‍ ലഭിക്കൂ എന്നത് കൊണ്ട് പുനഃപരീക്ഷക്ക് ഉത്തരവിടാന്‍ കഴിയില്ല. വലിയ രീതിയില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാല്‍ മാത്രമേ നീറ്റില്‍ പുനഃപരീക്ഷക്ക് ഉത്തരവിടാനാകൂ-കോടതി ചൂണ്ടിക്കാട്ടി. 

ചോദ്യപേപ്പര്‍ ചോര്‍ച്ച സംഘടിതമായി നടത്തിയതാണെന്ന് ബോധ്യപ്പെടണമെന്നും കോടതി വ്യക്തമാക്കി. നീറ്റില്‍ ഇന്ന് തന്നെ തീരുമാനമെടുക്കുമെന്നും സുപ്രിം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് നീറ്റുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസ് ജെ.ബി പാര്‍ദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചില്‍ അംഗങ്ങളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  10 minutes ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  35 minutes ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  8 hours ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  8 hours ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  9 hours ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  9 hours ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  9 hours ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  9 hours ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  9 hours ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  9 hours ago