HOME
DETAILS

മൂന്നാര്‍ ഗ്യാപ് റോഡിലൂടെ അപകട സാധ്യത അവഗണിച്ച് സ്‌കൂള്‍ ബസിന്റെ യാത്ര, വീഴ്ച ഡ്രൈവറുടേതോ, സ്‌കൂള്‍ അധികൃതരുടേതോ? 

  
Web Desk
July 18, 2024 | 7:54 AM

School bus traveling on Munnar gap road ignoring the risk of danger, the fault lies with the driver or the school authorities?

മൂന്നാര്‍ ഗ്യാപ് റോഡിലൂടെ നിരോധനം ലംഘിച്ചെത്തിയ സ്‌കുള്‍ ബസിന്റെ യാത്ര തടഞ്ഞ് പൊലിസ്. അപകട സാധ്യത അവഗണിച്ച് വിദ്യാര്‍ഥികളെയും,അധ്യാപകരെയും വഹിച്ചുകൊണ്ട് വന്ന ചിന്നക്കനാലിലെ അണ്‍ എയ്ഡഡ് സ്‌കൂളിന്റെ ബസാണ് പൊലിസ് തടഞ്ഞ് തിരിച്ചയച്ചത്. ഗ്യാപ് റോഡിലെ ഗതാഗത നിരോധനവും, പ്രതികൂല കാലാവസ്ഥയും കാരണം അവധി ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പാള്‍ അതിനനുവദിച്ചില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. 

ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാത്തതിനാലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചതെന്നും, ഡ്രൈവര്‍ക്ക് ഗ്യാപ് റോഡ് വഴി വരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും അയാളത് അനുസരിച്ചില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം. ഡ്രൈവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് സ്‌കൂള്‍  പ്രിന്‍സിപ്പാള്‍ അറിയിച്ചു. യാതൊരു മുന്നറിയിപ്പും പാലിക്കാതെയുള്ള ഇത്തരം പ്രവര്‍ത്തികളാണ് പിന്നീട് വന്‍ അപകടങ്ങളായി പരിണമിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ടും, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago