അബുദബി; ട്രാഫിക് സുരക്ഷക്ക് ഇനി സ്മാർട്ട് റോബോട്ടും
അബുദബി:അബുദബി പോലിസ് പൊതുജനങ്ങൾക്കിടയിൽ ട്രാഫിക് സുരക്ഷാ അവബോധം വളർത്തുന്നതിനായി ഒരു സ്മാർട്ട് റോബോട്ടിനെ അവതരിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
#أخبارنا | #شرطة_أبوظبي تدشن روبوتاً ذكياً لتعزيز التوعية المرورية وإسعاد المتعاملين
— شرطة أبوظبي (@ADPoliceHQ) July 17, 2024
التفاصيل:https://t.co/tUIWgEnm4l pic.twitter.com/JtCDpyUV4N
പൊതുജനങ്ങളുമായി സംവദിച്ച് കൊണ്ട് ട്രാഫിക് സുരക്ഷാ ബോധവത്‌കരണം നൽകുന്നതിനും, വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുറത്തിറക്കിയ ഈ റോബോട്ട് നിർമിതബുദ്ധിയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന അബുദബി പോലിസിന്റെ നയത്തിന്റെ ഭാഗമാണ്.
വിവിധ പരിപാടികൾ, എക്സിബിഷനുകൾ തുടങ്ങിയവയിൽ പൊതുജനങ്ങളുമായി സംവദിക്കുന്നതിന് ഈ സ്മാർട്ട് റോബോട്ടിനെ ഉപയോഗിക്കും. ഡ്രൈവർമാർക്കും, കാൽനടയാത്രികർക്കും, മറ്റു റോഡ് യാത്രികർക്കും ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിന് ഈ റോബോട്ടിനെ ഉപയോഗപ്പെടുത്തും.ട്രാഫിക് സുരക്ഷ സംബന്ധിച്ച വിഡിയോകൾ പ്രദർശിപ്പിക്കുക, പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുക, സേവനകേന്ദ്രങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ റോബോട്ടിനെ ഉപയോഗിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."