പത്താം ക്ലാസുണ്ടോ? കേരളത്തില്‍ പോസ്റ്റ് ഓഫീസ് ജോലി; പരീക്ഷയില്ലാതെ പോസ്റ്റ്മാന്‍ ആവാം; 2433 പേര്‍ക്ക് അവസരം
ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന് കീഴില്‍ പത്താം ക്ലാസുകാര്‍ക്ക് ജോലി നേടാന്‍ വമ്പന്‍ അവസരം. ഗ്രാമീണ്‍ ഡാക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം. ആകെ 44228 ഒഴിവുകളിലേക്ക് നടക്കുന്ന മെഗാ റിക്രൂട്ട്‌മെന്റാണിത്. കേരളത്തിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 5 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ഇന്ത്യ പോസ്റ്റ് സര്‍വീസിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് പോസ്റ്റിലേക്ക് നിയമനം. പോസ്റ്റ്മാന്‍, പോസ്റ്റ് മാസ്റ്റര്‍ റിക്രൂട്ട്‌മെന്റുകളാണ് നടക്കുന്നത്. ആകെ 44228 ഒഴിവുകളാണുള്ളത്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
കേരളത്തില്‍ 2433 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ടായിരിക്കും.
യോഗ്യത
- പത്താം ക്ലാസ് വിജയം
- അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.
- കമ്പ്യൂട്ടര്‍ പരിജ്ഞാനം.
- സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 29,380 രൂപ വരെ ഉയരാം.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. വനിതകള്‍, എസ്.സി, എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍, പിഡബ്ലൂബിഡി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ ഓണ്‍ലൈനായി 100 രൂപ ഫീസടക്കണം.
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോദഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക.
അപേക്ഷ: click
വിജ്ഞാപനം: click
content highlight: post office gramin dak sevak recuitment 2024 apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."