HOME
DETAILS

ഇന്നലെ വൈകുന്നേരം വരെ രക്ഷപ്പെടുത്തിയത് 1592 പേരെ;മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വയനാട്ടില്‍ സര്‍വകക്ഷി യോഗം

  
August 01, 2024 | 1:54 AM

mundakkai-landslide-all-party-meeting-to-be-held-today

തിരുവനന്തപുരം: രണ്ടുദിവസത്തിനിടെ രക്ഷാപ്രവര്‍ത്തകരുടെ കൈപിടിച്ച് തിരികെ ജീവിതത്തിലേക്ക് നടന്നുകയറിയത് 1592 പേര്‍. ആദ്യഘട്ടത്തില്‍ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാംപുകളിലേക്കു മാറ്റിയിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളില്‍ കുടുങ്ങിയവരുമായ 1386 പേരെ രണ്ടാംദിവസത്തെ രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. 528 പുരുഷന്മാര്‍, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴു ക്യാംപുകളിലേക്കും മാറ്റി.

ആദ്യ ഘട്ടത്തില്‍ ദുരന്തമുണ്ടായത്തിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാംപുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാര്‍ 88 സ്ത്രീകള്‍, 43 കുട്ടികള്‍ എന്നിവരാണ്.

ദുരന്തമേഖലയില്‍നിന്ന് പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായി ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മാറാന്‍ തയാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിച്ചുവരികയാണ്. റോഡ് തടസം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്.

ഇന്ന് 11.30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വയനാട്ടില്‍ സര്‍വകക്ഷിയോഗം നടക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അടിയന്തര നടപടികള്‍ സ്വീകരിക്കാനും മണ്ണിനടിയില്‍ പെട്ടവരെ വീണ്ടെടുക്കുന്നത് വരെ രക്ഷാ പ്രവര്‍ത്തനം നടത്താനും നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇരുനൂറോളം പേരെയാണ് കാണാതായത്. എന്നാല്‍ മൂന്നിരട്ടി പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. അതേസമയം അടിയന്തര സഹായം ഇപ്പോള്‍ പ്രഖ്യാപിക്കേണ്ടെന്നും ഉറ്റവരെ കണ്ടെത്തുന്നതിനാണ് ഇപ്പോള്‍ അടിയന്തര പ്രാധാന്യമെന്നും യോഗത്തില്‍ വ്യക്തമാക്കി.
ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ ഗ്രാമത്തിന്റെ വീണ്ടെടുപ്പ്, ജീവിത സമ്പാദ്യവും ഉപജീവന മാര്‍ഗവും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങ് എന്നിവയ്ക്കാണ് മുഖ്യ പരിഗണന നല്‍കേണ്ടതെന്ന നിലപാടിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി സഹായങ്ങള്‍ സ്വീകരിച്ച് ഒലിച്ചുപോയ ഗ്രാമത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളോടു സഹായം അഭ്യര്‍ഥിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേഗത്തില്‍ ലഭ്യമാക്കാനും ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ വിദഗ്ധരെ ദുരന്ത ഭൂമിയിലേക്ക് കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒമ്പതു മന്ത്രിമാര്‍ ഇപ്പോള്‍ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവര്‍ത്തനം ഏകോപിപ്പിക്കും. കണ്‍ട്രോള്‍ റൂമുകളില്‍ മന്ത്രിമാര്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൂടുതല്‍ ഫൊറന്‍സിക് ഡോക്ടര്‍മാരെ നിയോഗിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അതിനിടെ ദുരന്തഭൂമിയില്‍ നിന്ന് ജീവിതത്തിലേക്ക് നടന്നു കയറിയവര്‍ക്ക് അന്നവും വസ്ത്രവും മരുന്നും എത്തിക്കാന്‍ നാടാകെ ഒരുമിക്കുകയാണ്. എല്ലാ ജില്ലാ കലക്ടര്‍മാരും കലക്ടറേറ്റുകളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകള്‍ തുറന്നു. സാങ്കേതിക സര്‍വകലാശാലയിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ മുഖേന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചു. ഭക്ഷണം, വസ്ത്രം, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ അവശ്യസാധനങ്ങളുടെ ശേഖരണത്തിന് ജില്ലാ അടിസ്ഥാനത്തില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാര്‍ മേല്‍നോട്ടം വഹിക്കും. ശേഖരിച്ച സാധനങ്ങള്‍ വയനാട് എത്തിച്ച് മതിയായവ സംഭരിച്ചുവയ്ക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കും. എല്ലാ എന്‍ജിനീയറിങ് കോളജുകളിലും സാധനങ്ങള്‍ ശേഖരിക്കാനുള്ള ഡ്രോപ്പ്ഓഫ് പോയിന്റുകള്‍ സ്ഥാപിക്കും. ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസത്തിന് സര്‍വകലാശാല സഹായം നല്‍കും.

അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നേരിട്ട് സംഭാവന നല്‍കും. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് ഡി.വൈ.എഫ്.ഐ 25 വീടുകള്‍ നിര്‍മിച്ച് നല്‍കും. തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തി കൈമാറി. തമിഴ് ചലച്ചിത്ര നടന്‍ വിക്രം 20 ലക്ഷം രൂപയും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ ട്രസ്റ്റ് 11 ലക്ഷം രൂപയും സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലിയുടെ അഗ്രഷൻ മറികടക്കാൻ അവന് സാധിക്കില്ല: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  10 days ago
No Image

ഉന്നാവോ പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി'യെന്ന് അതിജീവിതയുടെ അഭിഭാഷകൻ

crime
  •  10 days ago
No Image

സമസ്ത നൂറാം വാർഷികം: അന്തമാൻ ബസാറിൽ വിദ്യാർത്ഥി ഗ്രാൻഡ് മാർച്ചും ലഹരിവിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു

Kerala
  •  10 days ago
No Image

കാലിഫോർണിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വനിതകൾക്ക് ദാരുണാന്ത്യം

International
  •  10 days ago
No Image

അമേരിക്കയും യുഎഇയുമല്ല, ഈ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം ഇത്!

uae
  •  10 days ago
No Image

ഇന്ത്യയിൽ രണ്ട്, ലോകത്തിൽ നാല്; സ്‌മൃതിയുടെ ചരിത്രത്തിന് സാക്ഷിയായി കേരളം

Cricket
  •  10 days ago
No Image

ഗൾഫിലെ കൊടുംചൂടിന് പിന്നിലെ രഹസ്യം കണ്ടെത്തി യുഎഇ ശാസ്ത്രജ്ഞർ; വില്ലന്മാർ ഇവർ

uae
  •  10 days ago
No Image

'വെറുപ്പ് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്; ബി.ജെ.പി വിദ്വേഷ രാഷ്ട്രീയത്തെ സാധാരണവല്‍ക്കരിച്ചു' ഡെറാഡൂണ്‍ ആള്‍ക്കൂട്ടക്കൊലയില്‍ രാഹുല്‍ ഗാന്ധി

National
  •  10 days ago
No Image

ദുബൈയിൽ വാടക കുതിപ്പ് തുടരും; 2026-ൽ 6 ശതമാനം വരെ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ട്

uae
  •  10 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

Kerala
  •  10 days ago