HOME
DETAILS

ഇന്ത്യ - ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്; കോഹ്‌ലിയും രോഹിതും തിരിച്ചെത്തുന്നു

  
August 02, 2024 | 4:01 AM

india vs srilanka first odi today

കൊളംബോ: ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിന മത്സരത്തിനിറങ്ങും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചക്ക് 2.30 മുതലാണ് ഡേ നൈറ്റ് മത്സരം നടക്കുക. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലൈവിലും മത്സരം കാണാം.

2023ലെ ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി ക്യാപ്റ്റൻ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കളിക്കുന്ന ഏകദിന മത്സരമാണ് ഇന്നത്തേത്. ടി20 ക്രിക്കറ്റില്‍ നിന്ന് ലോകകപ്പ് വിജയത്തോടെ ഇരുവരും വിരമിച്ചതിനാല്‍ ഏകദിനങ്ങളിലും ടെസ്റ്റുകളിലും മാത്രമാണ് ഇനി ഇരുവരും ബാറ്റെടുക്കുക. 

ഏകദിന ലോകകപ്പില്‍ കളിച്ച മധ്യനിര ബാറ്റര്‍മാരായ കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രാഹുല്‍ ആദ്യ ഇലവനിൽ ഇടംപിടിച്ചാൽ വിക്കറ്റ് കീപ്പറായും അദ്ദേഹം തന്നെ നിൽക്കും. ഇതോടെ റിഷഭ് പന്ത് പ്ലേയിംഗ് ഇലവന് പുറത്താകും. റിയാന്‍ പരാഗ് ടീമിൽ ഇടം പിടിക്കാൻ സാധ്യതയേറെയാണ്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്സര്‍ പട്ടേല്‍ സ്പിന്‍ ഓള്‍ റൗണ്ടറായി ടീമിലുണ്ടാകും. സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും പേസര്‍മാരായി മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവരും ആദ്യ നിരയിൽ എത്തും.

ഇന്നത്തെ മത്സരം കഴിഞ്ഞാൽ രണ്ട് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഇതിൽ രണ്ടാം ഏകദിനം ഓഗസ്റ്റ് നാലിന് നടക്കും. മൂന്നാം ഏകദിനം ഓഗസ്റ്റ് ഏഴിന് നടക്കും. എല്ലാ മത്സരങ്ങളും ഡേ-നൈറ്റ് മത്സരങ്ങളാണ്. ശ്രീലങ്കക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര കഴിഞ്ഞാല്‍ ഇനി ഈ വർഷം ഇന്ത്യക്ക് ഏകദിന പരമ്പര ഉണ്ടാവില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന് പൈലറ്റിന്റെ ക്രൂര മർദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ പുറത്താക്കി

National
  •  6 days ago
No Image

റോഡ് അറ്റകുറ്റപ്പണി; അൽ-സൂർ സ്ട്രീറ്റിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ മാർ​ഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം

latest
  •  6 days ago
No Image

ലോകകപ്പിൽ ഇറങ്ങും മുമ്പേ സോഷ്യൽ മീഡിയ കത്തിച്ചു; തരംഗം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

പൊലിസിനെതിരെ ഓട്ടോ ഡ്രൈവറുടെ പരാതി; ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയപ്പോൾ മർദിച്ചെന്ന് ആരോപണം

crime
  •  6 days ago
No Image

മാസപ്പിറവി ദൃശ്യമായി; യുഎഇയിൽ നാളെ റജബ് ഒന്ന്

uae
  •  6 days ago
No Image

മുൻഭർത്താവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവതിക്കെതിരെ സൈബർ നിയമപ്രകാരം കേസ്

uae
  •  6 days ago
No Image

അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല: വി ശിവൻകുട്ടി

Kerala
  •  6 days ago
No Image

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

Kerala
  •  6 days ago
No Image

കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന അവനെയും ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല: അഗാർക്കർ

Cricket
  •  6 days ago
No Image

199 പൊലിസുകാർ, ആയിരക്കണക്കിന് മദ്യപാനികൾ; സുരക്ഷ എങ്ങനെ ഉറപ്പാക്കും? ബോംബെ ഹൈക്കോടതി

National
  •  6 days ago