HOME
DETAILS

ഇനി 10 കന്നുകാലികളെയും 50 ആടുകളെയും ലൈസൻസ് ഇല്ലാതെ വളർത്താം; കർഷകർക്ക് നേട്ടം

  
Web Desk
August 03 2024 | 03:08 AM

Livestock Farm amendment supports farmers

തിരുവനന്തപുരം: കർഷകർക്ക് കൂടുതൽ ഇളവുകൾനൽകി ലൈവ് സ്റ്റോക്ക് ഫാം ചട്ടം  ഭേദഗതിചെയ്ത് സർക്കാർ. ഏറെ ഇളവുകൾ നൽകിക്കൊണ്ടുള്ള ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. അഞ്ചിലധികം മൃഗങ്ങളുള്ള കന്നുകാലി ഫാം നടത്തുന്നതിന് ലൈസൻസ് ആവശ്യമാണെന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥ 10ലധികം മൃഗങ്ങളുള്ള കന്നുകാലി ഫാമിന് ലൈസൻസ് ആവശ്യമാണ് എന്നാക്കി മാറ്റി.

10 കന്നുകാലികളെ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസില്ലാതെ കർഷകർക്ക് വളർത്താനാവും. ആട് ഫാമിൽ 20 എന്നത് 50 ആയും മുയൽ ഫാമിൽ 25 എന്നത് 50 ആയും പൗൾട്രി ഫാമിൽ 100 എന്നത് 500 ആയും ഉയർത്തി. കർഷകരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് സർക്കാർ പരിഹാരംകണ്ടിരിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അഞ്ചിൽ കൂടുതൽ പന്നികളുള്ള ഫാമിന് ലൈസൻസ് വേണമെന്ന നിബന്ധനയിൽ മാറ്റംവരുത്തിയിട്ടില്ല.

 

The Kerala government has amended the Live Stock Farm Rules to provide more relief to farmers. The new rules, which offer several concessions, have been notified. Farmers can now raise up to 10 dairy animals without a license from local self-government institutions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago