മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം, പുതിയ വിജ്ഞാപനമിറക്കി ട്രായ്
മൊബൈല്‍ ഉപയോക്താക്കള്‍ക്കായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ വിജ്ഞാപനം പുറത്തിറക്കി. ഉപഭോക്താവിന് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രായ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. ടെലികോം സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ട്രായ് ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് 24 മണിക്കൂറില്‍ കൂടുതല്‍ നേരം സേവനം തടസപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതായി വരും. ഗുണനിലവാരവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒടുക്കേണ്ട നഷ്ടപരിഹാരം 50,000 രൂപയായിരുന്നു ഇത് ഒരു ലക്ഷമായി ഉയര്‍ത്തി. പത്തുലക്ഷം രൂപ വരെയാണ് ട്രായ് പിഴയായി ഈടാക്കുക. പോസ്റ്റ് പെയ്ഡ് ഉപയോക്താവിന് ഒരു ദിവസത്തെ സേവനം തടസപ്പെട്ടാല്‍ ആ ദിവസത്തെ തുക ബില്ലില്‍ അളവ് അനുവദിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ ഒന്നു മുതലാണ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുക. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് അടുത്ത ഏപ്രില്‍ മുതല്‍ ഈ സേവനം ലഭ്യമായി തുടങ്ങും. ഒരു ജില്ലയിലോ സംസ്ഥാനത്തോ നാല് മണിക്കൂറെങ്കിലും സേവനം തടസപ്പെട്ടാല്‍ അക്കാര്യം ട്രായ് അധികൃതരെ കമ്പനികള്‍ അറിയിക്കേണ്ടതുണ്ട് എന്നാല്‍ ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുകളില്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു.
സേവനം നഷ്ടപ്പെടുന്നത് പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്നാണെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഈ നിയമങ്ങളൊന്നും പ്രകൃതി ദുരന്ത സമയങ്ങളില്‍ ബാധകമല്ലെന്ന് ട്രായിയുടെ വ്യവസ്ഥയില്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന തരത്തിലാണ് ട്രായ് പുതിയ വ്യവസ്ഥകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."