കൊച്ചി മെട്രോയില്‍ വീണ്ടും ജോലി; ഒന്നര ലക്ഷംവരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിൽ (KMRL) വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ ജോലി നേടാന്‍ അവസരം. എക്‌സിക്യൂട്ടീവ് (ടെലികോം), ജൂനിയര്‍ എഞ്ചിനീയര്‍ (S)/ അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ (S)-പവര്‍ & ട്രാക്ഷന്‍, ജൂനിയര്‍ എഞ്ചിനീയര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. വിശദ വിവരങ്ങള്‍ താഴെ,
1. എക്‌സിക്യൂട്ടീവ് (ടെലികോം)
ആകെ ഒഴിവുകള്‍ 1.
പ്രായപരിധി: 32 വയസ്. (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്)
യോഗ്യത
ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയറങ്)
3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 40,000 - 1,40,000 രൂപ വരെ.
വിശദവിവരങ്ങള്‍ക്ക് കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
2. ജൂനിയര്‍ എഞ്ചിനീയര്‍ (ട1)/ അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ (ട2)-പവര്‍ & ട്രാക്ഷന്‍
ആകെ ഒഴിവുകള്‍ 2.
യോഗ്യത: ബി.ഇ/ ബി.ടെക് / ഡിപ്ലോമ (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്)
ജൂനിയര്‍ എഞ്ചിനീയര്‍
ജൂനിയര്‍ എഞ്ചിനീയര്‍ പോസ്റ്റില്‍ 30 വയസാണ് പ്രായപരിധി (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്). മുകളില്‍ നല്‍കിയ യോഗ്യതക്ക് പുറമെ, 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. 33,750 രൂപ മുതല്‍ 94,400 രൂപ വരെ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍
അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പോസ്റ്റില്‍ മുകളില്‍ പറഞ്ഞ യോഗ്യക്ക് പുറമെ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 32 വയസാണ് പ്രായപരിധി (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്). 35,000 രൂപ മുതല്‍ 99,700 രൂപ വരെ ശമ്പളം ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 21.
അപേക്ഷ; CLIK
വിജ്ഞാപനം: CLICK
kochi metro jobs salary upto 1.5 lakh apply now through online
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."