HOME
DETAILS

ഇനിയും കണ്ടെത്താന്‍ 138 പേര്‍; പട്ടിക തയാറാക്കി ജില്ലാ ഭരണകൂടം 

  
August 08, 2024 | 4:36 AM

prime minister on wayanadu

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുടെ  കരട് പട്ടിക പ്രസിദ്ധീകരിച്ച് ജില്ലാ ഭരണകൂടം. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക തയാറാക്കിയത്. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് കാണാതായ 138 പേരെ ഉള്‍പ്പെടുത്തിയുള്ളതാണ് പട്ടിക.  ഗ്രാമപഞ്ചായത്ത്, ഐ.സി.ഡി.എസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസ്, ലേബര്‍ ഓഫിസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ കൈവശമുള്ള ആധികാരിക രേഖകളുമായി ഒത്തുനോക്കിയ ശേഷമാണ് കാണാതായവരുടെ പട്ടിക തയാറാക്കിയത്. 

കാണാതായവരുടെ പേര്, റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തില്‍ കാണാതായവരെ ഉള്‍പ്പെടുത്തിയുള്ള ആദ്യ കരട് പട്ടികയാണിത്. പൊതുജനങ്ങള്‍ക്ക് ഈ കരട് പട്ടിക പരിശോധിച്ച്  എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് ജില്ലാ ഭരണകൂടത്തെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കും.

വിവരം ലഭിക്കുന്ന മുറയ്ക്ക് പട്ടികയില്‍ നിന്ന് അവരുടെ പേരുകള്‍ ഒഴിവാക്കും.  ജില്ലാ ഭരണകൂടത്തിന്റെ wayanad.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ജില്ലാ കലക്ടര്‍ തുടങ്ങിയവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും കലക്ടറേറ്റിലെയും മറ്റും നോട്ടിസ് ബോര്‍ഡുകളിലും കരട് പട്ടിക ലഭ്യമാകും.  പട്ടിക പരിഷ്‌കരിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് 8078409770 എന്ന ഫോണ്‍ നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം.


വയനാട് ഉരുള്‍പൊട്ടല്‍: മൃതദേഹവും നാല് ശരീരഭാഗങ്ങളും കണ്ടെത്തി

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ തിരച്ചിലില്‍ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍നിന്ന് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും ചൂരല്‍മലയില്‍നിന്ന് ഒരു ശരീരഭാഗവും കണ്ടെത്തി. ഇതോടെ തിരച്ചില്‍ ഇന്നും തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. 
ഔദ്യോഗികമായി 225 മരണം സ്ഥിരീകരിച്ചു. 192 ശരീര ഭാഗങ്ങളും കണ്ടെടുത്തു.

തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീരഭാഗങ്ങളും ഇതിനകം സംസ്‌കരിച്ചു.  സണ്‍റൈസ് വാലിയിലെ ദൗത്യസംഘത്തിന്റെ പരിശോധന ഇന്നലെയും തുടര്‍ന്നു. മുണ്ടക്കൈ മേഖലയില്‍ ഡ്രയിനേജ് ശുചീകരിച്ചായിരുന്നു തിരച്ചില്‍. 334 സേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ചൂരല്‍മലയിലെയും പരിസരപ്രദേശങ്ങളിലെയും തിരച്ചില്‍.

പ്രധാനമന്ത്രി വയനാട്ടിലേക്ക് 
ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ നടന്ന വയനാട് ദുരന്ത മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദര്‍ശിക്കുമെന്ന് കേന്ദ്രസര്‍ക്കാറുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം  വന്നിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം വഴിയായിരിക്കും  പ്രധാനമന്ത്രിയുടെ യാത്രയെന്നാണ് വിവരം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a month ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a month ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a month ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a month ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a month ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a month ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a month ago