HOME
DETAILS

അതിജീവനം തേടുന്ന പുനരധിവാസം

  
Web Desk
August 09, 2024 | 1:11 AM

Resettlement Efforts in Search of Survival The Struggle for a New Beginning

വയനാടിന്റെ ഭൂപടത്തില്‍നിന്നു മാഞ്ഞുപോയ രണ്ടുഗ്രാമങ്ങളില്‍ ബാക്കിയായ മണ്ണിലും മനുഷ്യരുടെ കണ്ണിലും മഹാദുരന്തത്തിന്റെ പകപ്പ് മാഞ്ഞിട്ടില്ല. ഒരുമുഖത്തും പുഞ്ചിരി തെളിഞ്ഞിട്ടില്ല. ദുരിതാശ്വാസക്യാംപുകളില്‍ സങ്കടമൊഴുകുന്നു. ഇപ്പോഴും ചാലിയാറിന്റെ ആഴങ്ങളിലും മുണ്ടക്കൈയുടെ മണ്ണിലും ചൂരല്‍മലയുടെ ഇടനെഞ്ചിലും രക്ഷാദൗത്യത്തില്‍ തന്നെയാണ് മനുഷ്യസ്‌നേഹികള്‍. മലയാളികള്‍ അങ്ങനെയാണ്.

പൊലിസിനെയും പട്ടാളത്തെയും കാത്തുനില്‍ക്കില്ല. അഗ്‌നിരക്ഷാസേനയേയും ആരോഗ്യപ്രവര്‍ത്തകരേയും നോക്കിനില്‍ക്കില്ല. എണ്ണിയാലൊടുങ്ങാത്ത മനുഷ്യരാണ് എണ്ണയിട്ട യന്ത്രംപോലെ അവിടെ പ്രവര്‍ത്തിച്ചത്. ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സന്നദ്ധ സംവിധാനങ്ങള്‍ക്കൊപ്പം മനുഷ്യത്വം മലകയറിച്ചെന്നത് അവിടെ മാത്രമല്ലല്ലോ...ഓരോ ദുരന്തമുഖത്തും മലയാളിയുടെ കരുതലിന്റെ കവചമുണ്ടാകാറുണ്ട്.

പെരുമണ്‍ ദുരന്തത്തില്‍, കടലുണ്ടി ട്രെയിന്‍ അപകടത്തില്‍, സൂനാമിത്തിരയില്‍, ഓഖിയില്‍, പ്രളയകാലങ്ങളില്‍ സഹായത്തിനായി ഒരുപാട് കരങ്ങളാണുയര്‍ന്നത്. ചേര്‍ത്തുനിര്‍ത്തലിന്റെ വിശ്വമാതൃകകളാണ് തെളിഞ്ഞത്.

കവളപ്പാറയിലും പുത്തുമലയിലും കൂട്ടിക്കലും പെട്ടിമുടിയിലും ഉരുള്‍ ആര്‍ത്തലച്ചുവന്നപ്പോഴും മലയാളിയുടെ മനുഷ്യത്വം കരുണയുടെ കൈയൊപ്പുകള്‍ ചാര്‍ത്തി. കരിപ്പൂരില്‍ വിമാനദുരന്തമുണ്ടായപ്പോഴും. സഊദി ജയിലില്‍ വധശിക്ഷകാത്തിരുന്ന മലയാളി യുവാവിന്റെ മോചനത്തിനു എത്ര കോടികളാണ് നമ്മള്‍ സമാഹരിച്ചത്. അവിടെയെല്ലാം മലയാളിമനസിന്റെ വിശാലതയുടെ ആഴം കണ്ടതാണ്. ഇത്തരം മാനവികതയ്ക്ക് മറ്റു മാതൃകകള്‍ ലോകത്തെവിടെ കാണും?

കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഏറ്റവും ഒടുവിലത്തെ ജലദുരന്തചിത്രമാണ് വയനാട്ടില്‍ കണ്ടത്. സംസ്ഥാനം കണ്ടതില്‍വച്ച് ഏറ്റവും വലിയ ഉരുള്‍ പൊട്ടല്‍. ഓരോ നിമിഷവും ഉയര്‍ന്നു മരണസംഖ്യ. ഓരോ സെക്കന്‍ഡിലും വളര്‍ന്നു നഷ്ടക്കണക്കുകള്‍. പുതിയ വിവരങ്ങള്‍ ഇപ്പോഴും ലഭിച്ചുകൊണ്ടേയിരിക്കുന്നു.

ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3,728 ഉരുള്‍പൊട്ടലുകളുണ്ടായി. 2,239 എണ്ണവും കേരളത്തിലായിരുന്നു. ആശങ്ക വര്‍ധിപ്പിക്കേണ്ടതല്ലേ. എന്തുകൊണ്ട് കേരളത്തില്‍ ദുരന്തം ആവര്‍ത്തിക്കുന്നു? കാരണം ആരായണ്ടതല്ലേ...പ്രതിവിധി കണ്ടെത്തേണ്ടതുമല്ലേ?

ദുരന്തമുണ്ടായതുമുതല്‍ വയനാടിനായി കാരുണ്യത്തിന്റെ കനിവുപെയ്യുന്നു. പുനരധിവാസത്തിനായി പദ്ധതികളും ഫണ്ടുകളും ഒഴുകുന്നു. ആദ്യ ദിനങ്ങളില്‍ തന്നെ 485 സ്‌നേഹവീടുകള്‍ വാഗ്ദാനം ചെയ്തിരുന്നു. പുതിയ ടൗണ്‍ഷിപ്പും പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുനരധിവാസവും പുനര്‍നിര്‍മാണവും അതിവേഗം നടപ്പാക്കാനുള്ള ആസൂത്രണങ്ങള്‍ പുരോഗമിക്കുന്നു. ലോകോത്തരമായ പുനരധിവാസം സാധ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആശാവഹമായ തീരുമാനങ്ങള്‍. പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങള്‍.

പക്ഷേ, ദുരന്തങ്ങളെ എളുപ്പം മറക്കുന്നവര്‍ കൂടിയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ദുരന്തങ്ങളുണ്ടായ പ്രദേശങ്ങളിലൊക്കെ ഉണ്ടായിട്ടുണ്ട് വാഗ്ദാന ലംഘനങ്ങളുടെ പെരുമഴകള്‍. അവര്‍ക്കുനല്‍കുന്ന ഉറപ്പുകള്‍ പലതും പാലിക്കപ്പെടാറുമില്ല. അല്ലെങ്കില്‍ ക്ഷമയുടെ നെല്ലിപ്പലക കാണേണ്ടി വരും. പലയിടത്തും അതാണ് വാര്‍പ്പ് മാതൃകകള്‍.

കവളപ്പാറയിലും പുത്തുമലയിലും പെട്ടിമുടിയിലും വീടുനഷ്ടപ്പെട്ടവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ യാഥാര്‍ഥ്യമായോ? എന്താണ് അതിന്റെ വര്‍ത്തമാനങ്ങള്‍. അങ്ങനെയാകുമോ വയനാടിന്റെ ഭാവിയും...? സുപ്രഭാതം അന്വേഷിക്കുന്നു.

കവളപ്പാറക്കാരെ കബളിപ്പിച്ചവരോട്

2019 ഓഗസ്റ്റ് എട്ടിനായിരുന്നു കവളപ്പാറയിലെ ഉരുള്‍ ദുരന്തം. മുത്തപ്പന്‍മല കവളപ്പാറയെ 59 മനുഷ്യജീവനുകളോടൊപ്പമാണ് വിഴുങ്ങിയത്. അവരുടെ വീടും കൃഷിഭൂമിയും നഷ്ടമായി. 11 പേര്‍ ഇപ്പോഴും മണ്ണിനടിയിലെവിടെയോ ഉറങ്ങുന്നുണ്ടാകും.

രാത്രി എട്ടോടെയാണ് ദുരന്തമുണ്ടായത്. താഴ്വരയിലെ 45 വീടുകള്‍ മണ്ണില്‍ പുതഞ്ഞു. ഇരുപത് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് 48 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പാതാറിലും നാശം വിതച്ചു. ഈ ഗ്രാമം തന്നെ കാണാതെപോയി. എന്നാല്‍, ആളപായമുണ്ടായില്ല.

ആ വര്‍ഷം ഉണ്ടായ ഏറ്റവും വ്യാപ്തിയുള്ള ഉരുള്‍പൊട്ടല്‍ കവളപ്പാറയിലേതായിരുന്നു. ഒരുപക്ഷേ കേരളം കണ്ടതില്‍ ഏറ്റവും പ്രഹരശേഷിയുള്ള ദുരന്തങ്ങളിലൊന്ന്. പുത്തുമലയും കവളപ്പാറയും താമസയോഗ്യമല്ല എന്ന് ജിയോളജി വകുപ്പ് കട്ടായം പറഞ്ഞിരുന്നു. ഇതുകൊണ്ടൊക്കെതന്നെ ഈ നാട്ടിലെ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന് കൂടുതല്‍ ശുഷ്‌ക്കാന്തിയുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.

കവളപ്പാറയില്‍ കരുണ കൂടുതല്‍ പെയ്യുമെന്ന് കേരളം കാത്തിരുന്നു. എന്നാല്‍ സംഭവിച്ചതോ?

ചില പത്രവാര്‍ത്തകളുടെ തലക്കെട്ടുകള്‍ പറയും ആ സംഭവങ്ങളുടെ ചില ഉദാഹരണങ്ങള്‍. കവളപ്പാറയിലെ പുനരധിവാസം വൈകുന്നു, എം.എല്‍.എക്ക് ഹൈക്കോടതി നോട്ടിസ്, കവളപ്പാറ: 67 പേര്‍ക്ക് ഭൂമിവാങ്ങാന്‍ ഫണ്ട് അനുവദിച്ചത് ഒരുവര്‍ഷത്തിനുശേഷം, കവളപ്പാറ രണ്ടാംഘട്ട പുനരധിവാസം, അര്‍ഹരെ ഒഴിവാക്കി. ആശിച്ചഭൂമിയിലേക്കുള്ള കവളപ്പാറക്കാരുടെ വഴിമുടക്കിയത് എം.എല്‍.എയെന്ന്, നിയമയുദ്ധത്തിനൊടുവില്‍ ചളിക്കല്‍ കോളനിക്കാര്‍ക്ക് ഗൃഹപ്രവേശം.

രണ്ടാംഘട്ട പുനരധിവാസത്തില്‍ അര്‍ഹതപ്പെട്ട അറുപതോളം കുടുംബങ്ങളെയാണ് ഒഴിവാക്കിയത്. അപകടഭീഷണിമൂലം മാറിതാമസിക്കണമെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ദേശം നല്‍കിയവരാണ് പട്ടികക്കുപുറത്തായത്. പ്രമുഖപാര്‍ട്ടിയുമായി ബന്ധപ്പെട്ടവരും ആ പാര്‍ട്ടിയുടെ അനുഭാവികളുമായിരുന്നു പട്ടികയിലുള്ളതെന്നു ചൂണ്ടിക്കാട്ടി കവളപ്പാറ കോളനി കൂട്ടായ്മ ഹൈക്കോടതിയെ സമീപ്പിച്ചു. തൊട്ടടുത്ത നാലുവീടുകളില്‍നിന്ന് മൂന്നുവീടുകള്‍ ഒഴിവാക്കിയായിരുന്നു പട്ടിക. ഉള്‍പ്പെടുത്തിയ ഒരുവീടാകട്ടെ സംഘടനാഭാരവാഹിയുടേതുമായിരുന്നു. ഇതിലും കോടതി ഇടപെടലുകൊണ്ടുമാത്രമാണ് ഈ പാവങ്ങള്‍ക്ക് നീതി ലഭിച്ചത്.

അനീതിയുടെ ആ കഥകള്‍ നാളെ...

Suprabhatham investigates whether the promises made to the victims of Kavala Para, Puthumala, and Pettimudi have been kept. As Wayanad faces its own crisis, we explore the current status of these pledges and what it means for the region's future

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാർക്ക് പരിക്ക്

Kerala
  •  13 days ago
No Image

കോഴിക്കോട് വൻ ലഹരിവേട്ട: എംഡിഎംഎയുമായി വിമുക്തഭടനും സുഹൃത്തായ യുവതിയും ഉൾപ്പെടെ നാലുപേർ അറസ്റ്റ്

crime
  •  13 days ago
No Image

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ അതിജീവിതയും കോടതിയിലേക്ക്; കക്ഷി ചേർക്കണമെന്ന് ആവശ്യം

crime
  •  13 days ago
No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  13 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  13 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  13 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  13 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  13 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  13 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  13 days ago


No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  13 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  13 days ago
No Image

പരീക്ഷാ തലേന്ന് സംശയം ചോദിക്കാനായി വിളിച്ച വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ നഗ്നതാ പ്രദർശനം; പ്രതി പോക്സോ കേസിൽ അറസ്റ്റിൽ; സ്കൂൾ അധികൃതർക്കെതിരെയും ആരോപണം

crime
  •  13 days ago
No Image

പ്രസവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം യുവതിയുടെ വയറ്റിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു; വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

Kerala
  •  13 days ago