പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു; ആശുപത്രിയിൽ
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു. പാലക്കാട്, കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനില അജീഷിനാണ് പ്രചാരണത്തിന് ഇറങ്ങുന്നതിനിടെ വിഷപ്പാമ്പിന്റെ കടിയേറ്റത്.
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. വോട്ടർമാരെ കാണാൻ ഒരുങ്ങുന്നതിനിടെയാണ് അനില അജീഷിന് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ, സ്ഥാനാർഥി 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടെയുണ്ടായ ഈ സംഭവം പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
A UDF candidate, Anila Ajeesh, contesting the local body election in Palakkad's Kavassery Grama Panchayat, was bitten by a venomous snake while beginning her campaign. She was immediately hospitalized for treatment and is currently kept under 48-hour observation in the district hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."