HOME
DETAILS

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ? ചോദ്യമുന്നയിച്ച് ഹൈക്കോടതി; വിശദ പഠനത്തിനായി അമിക്കസ് ക്യൂറി 

  
Web Desk
August 09, 2024 | 6:17 AM

Kerala High Court Appoints Amicus Curiae for Environmental Study

കൊച്ചി: സംസ്ഥാനത്ത് പരിസ്ഥിതി വിഷയത്തില്‍ വിശദമായ പഠനത്തിനായി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. 

പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതും നടപടികള്‍ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്ന് ചോദിച്ച് കോടതി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രഞ്ജിത് തമ്പാനാനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. 

കേരളത്തിന്റെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഏതൊക്കെ പ്രദേശങ്ങളാണ് ഇക്കോളജിക്കലി സെന്‍സിറ്റീവ് എന്ന് പഠിക്കണം. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണം. ക്വാറികള്‍ക്കും മറ്റും അനുമതി നല്‍കേണ്ടത് ഇതിന്റെ അടിസ്ഥാനത്തില്‍ ആവണമെന്നും കോടതി നിര്‍ദേശിച്ചു.

പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം വേണം. വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാവണമെന്നും കോടതി നിര്‍ദേശിച്ചു.ഒാരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ട് വെച്ചു. 

എല്ലാ വെള്ളിയാഴ്ചയും വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് എടുത്ത കേസ് കോടതി പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി തുടങ്ങിയവരെ കക്ഷി ചേര്‍ത്തു.

The Kerala High Court has appointed Ranjith Thampan as Amicus Curiae for an in-depth study on environmental issues



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  a day ago
No Image

കുടുംബവഴക്കിനിടെ ആക്രമണം: ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവതി പിടിയിൽ

Kerala
  •  a day ago
No Image

അടിച്ചത് ഇന്ത്യയെ, വീണത് ലങ്കയും സൗത്ത് ആഫ്രിക്കയും; ചരിത്രത്തിലേക്ക് പറന്ന് കിവികൾ

Cricket
  •  a day ago
No Image

ഗസ്സയിലെ അഞ്ചുവയസ്സുകാരിയുടെ നിലവിളി ഓസ്‌കാര്‍ വേദിയിലും; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' നോമിനേഷന്‍ പട്ടികയില്‍

entertainment
  •  a day ago
No Image

വൈദ്യുതി ആവശ്യങ്ങള്‍ വര്‍ധിക്കുന്നു;മിസ്ഹഫ്, ദുഖ്മ് മേഖലകളില്‍ പുതിയ പവര്‍ പ്ലാന്റുകള്‍

oman
  •  a day ago
No Image

ഫേസ്ബുക്കിലെ പരസ്യം കണ്ട് ലക്ഷങ്ങൾ നിക്ഷേപിച്ചു; സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട പ്രവാസിക്ക് ഒടുവിൽ നീതി

uae
  •  a day ago
No Image

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം കൊലപാതകം: അച്ഛൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

റൊണാൾഡോക്കും മെസിക്കും ശേഷം മൂന്നാമനായി കോഹ്‌ലി; അമ്പരന്ന് കായിക ലോകം!

Cricket
  •  a day ago
No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago