HOME
DETAILS

അധികാരികള്‍ തിരിഞ്ഞുനോക്കാതെ തൊഴിലാളികള്‍

  
backup
August 30, 2016 | 10:11 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a8%e0%b5%8b%e0%b4%95


ഇരിട്ടി: ആറളംഫാമില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം ഒരുമാസം പിന്നിട്ടിട്ടും ചര്‍ച്ചയ്ക്ക് പോലും വഴിതുറക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ യൂണിയനുള്ളില്‍ അമര്‍ഷം പുകയുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ ഫാമില്‍ സ്ഥിര ജീവനക്കാരായി അംഗീകരിച്ച 112 ആദിവാസി തൊഴിലാളികള്‍ക്കും 32 പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കും മറ്റ് അംഗീകൃത തൊഴിലാളികള്‍ക്ക് നല്‍കുന്ന സേവന വേതന വ്യവസ്ഥകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആറളം ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഫാം ഓഫിസിനു മുന്നില്‍ മൂന്നാഴ്ച്ചയിലധികം റിലേ സത്യാഗ്രഹ സമരം നടത്തിയതിനു ശേഷമാണ് റിലേ നിരാഹാരസമരം തുടങ്ങിയത്.
സമരത്തെ അഭിവാദ്യം ചെയ്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ വന്നുപോയിട്ടും പ്രശ്‌നത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗത്തിനും നിഷേധാത്മക നിലപാടാണ് ഉള്ളത്. സമരത്തിന്റെ തുടക്കത്തില്‍ തന്നെ ഭരണകക്ഷി തൊഴിലാളി യൂണിയനുകള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരുന്നു. ഫാമില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ ഭരണകക്ഷി യൂണിയനുകളും ഐ.എന്‍.ടി.യു.സിയുമാണുള്ളത്.
ഫാമിലെ തൊഴിലാളികള്‍ക്ക് സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കി കിട്ടുന്നതിനും താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിലും തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് സമരത്തിനിറങ്ങിയത്. കൂട്ടായ സമരത്തിലൂടെ മുന്‍ സര്‍ക്കാറില്‍ നിന്നും ഫാം മാനേജ്‌മെന്റില്‍ നിന്നും അനുകൂലമായ നിലപാട് എടുപ്പിക്കുന്നതിനും തൊഴിലാളികളുടെ ഐക്യം നിര്‍ണായകമായി. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ച ഉത്തരവ് നടപ്പാക്കുന്നതിനായി സി.ഐ.ടി.യു ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചതാണ് ഭരണകക്ഷി യൂണിയ നുകളില്‍ ഭിന്നതയുണ്ടാക്കിയത്.
എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സിയുമായി ചേര്‍ന്ന് യോജിച്ച പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. ഫാമിന്റെ വരുമാനത്തിലുണ്ടായ ചോര്‍ച്ചയാണ് സ്ഥിര ജീവനക്കാരായി അംഗീകരിച്ച തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തടസമാകുന്നത്.
ഫാമിന് വരുമാനമില്ലാത്തതിനാല്‍ സര്‍ക്കാറില്‍ നിന്നു സഹായം ലഭിച്ചാല്‍ മാത്രമെ ആനുകൂല്യം നല്‍കാന്‍ കഴിയൂ എന്ന നിലപാടിലാണ് മാനേജ്‌മെന്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  40 minutes ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  an hour ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  an hour ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  an hour ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  an hour ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  an hour ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  2 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  2 hours ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  3 hours ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  3 hours ago