കൊച്ചിയില്‍ സൈക്കിളിന് ഡിമാന്റ് വര്‍ദ്ധിക്കുന്നു, കൂടുതല്‍ സൈക്കിളുകളിറക്കാന്‍ മൈ ബൈക്ക്
കൊച്ചി: സൈക്കിള്‍ ഉപയോഗിച്ചാല്‍ ഗുണം രണ്ടാണ്. ഒന്ന് യാത്രാ ചെലവില്‍ പണം ലാഭിക്കാം, ആരോഗ്യവും മെച്ചപ്പെടുത്താം. ഇന്ന് കൊച്ചി നഗരത്തിലുള്ളവരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ് സൈക്കിളെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. മെട്രോ റെയിലിന്റെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയായി അവതരിപ്പിച്ച സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്.
മെട്രോയുമായി ചേര്‍ന്ന് മൈ ബൈക്കാണ് കൊച്ചിക്കാര്‍ക്ക് തുച്ഛമായ നിരക്കില്‍ സൈക്കിള്‍ ലഭ്യമാക്കുന്നത്. നിലവില്‍ 950 സൈക്കിളുകള്‍ വിവിധ സ്ഥലങ്ങളിലായി ലഭ്യമാണ്. ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ ഒഴികെയുള്ള എല്ലാ മെട്രോ സ്‌റ്റേഷനുകളിലും സൈക്കിളുകള്‍ ലഭ്യമാണ്. ആലുവയില്‍ സൈക്കിള്‍ വയ്ക്കാന്‍ സ്ഥലമില്ലാത്തതാണ് പ്രശ്‌നം. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഉടന്‍ തന്നെ സൈക്കിളുകള്‍ എത്തിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഏറ്റവും കൂടുതല്‍ സൈക്കിള്‍ ഉപയോഗിക്കുന്നത് ഇടപ്പള്ളി സ്റ്റേഷനില്‍ എത്തുന്നവരാണ് . ഫോര്‍ട്ട് കൊച്ചി, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ ധാരാളമായി സൈക്കിളുകളെടുക്കുന്നുണ്ട്.
ഓഫീസ് യാത്രക്കാണ് ആളുകള്‍ കൂടുതലായും സൈക്കിള്‍ തിരഞ്ഞെടുക്കുന്നത്. സൈക്കിള്‍ യാത്ര ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്‍ സ്ത്രീകളുമുണ്ട്. കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ കൂടുതലായി സൈക്കിളുകള്‍ ഉപയോഗിക്കുന്നത് മുതിര്‍ന്ന പൗരന്മാരാണെന്നാണ് കണ്ടെത്തിയിരുന്നത്. ഉപയോഗം വര്‍ദ്ധിച്ചതോടെ കൂടുതല്‍ സൈക്കിളുകള്‍ പുറത്തിറക്കാന്‍ മൈ ബൈക്ക് പദ്ധതിയിട്ടിട്ടുണ്ട്.
mybike എന്ന ആപ്പിലൂടെയാണ് സൈക്കിള്‍ വാടകയ്ക്ക് എടുക്കാന്‍ സാധിക്കുക. സൈക്കിള്‍ നമ്പര്‍ തിരഞ്ഞെടുത്ത ശേഷം പാസ്‌വേര്‍ഡ് ഉപയോഗിച്ച് യാത്ര തുടങ്ങാവുന്നതാണ്. യാത്ര അവസാനിക്കുമ്പോള്‍ സൈക്കിള്‍ റാക്കില്‍ വച്ച് എന്‍ഡ് ഓപ്ഷന്‍ കൊടുക്കാം. 500 രൂപ ഡെപ്പോസിറ്റായി നല്‍കേണ്ടതാണ് ശേഷം 20 രൂപയ്ക്ക് പത്ത് മണിക്കൂര്‍ വരെ സൈക്കിള്‍ ഉപയോഗിക്കാം.
"Discover the growing demand for cycling in Kochi and how MyBike is expanding its services to meet the needs of eco-conscious travelers and locals alike. Learn more about the benefits of cycling in the city."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."