HOME
DETAILS
MAL
ജലനിധിയില്‍ ജോലി നേടാം; പരീക്ഷയില്ലാതെ നേരിട്ടുള്ള ഇന്റര്‍വ്യൂ; കൂടുതലറിയാം
August 10 2024 | 15:08 PM
ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിലേക്ക് പ്രോജക്ട് കമ്മീഷണറുടെ ഒഴിവിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂ മുഖേന ജോലി നേടാം.
യോഗ്യത
ബി.ടെക്/ ബി.ഇ (സിവില്‍) എഞ്ചിനീയറിങ് ബിരുദവും, കുടിവെള്ള പദ്ധതി മേഖലയില്‍ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്കാണ് അവസരം.
വേതനം
ദിവസം 1185 രൂപ വേതനമായി ലഭിക്കും.
ഇന്റര്‍വ്യൂ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കെ.ആര്‍.ഡബ്ല്യൂ.എസ്. എ (ജലനിധി) മലപ്പുറം മേഖല കാര്യാലയത്തില്‍ ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോൺ: 0483 2738566, 8281112185.
Get a job in Jalanidhi Direct Interview without Exam Know more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."