ചെന്നൈ - തിരുപ്പതി ദേശീയപാതയിൽ വാഹനാപകടം; അഞ്ച് കോളേജ് വിദ്യർഥികൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്
ചെന്നൈ: ചെന്നൈ-തിരുപ്പതി ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. തിരുവള്ളൂർ ജില്ലയിലെ തിരുട്ടാണിക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് വിദ്യാർഥികൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് പൊലിസ് തിങ്കളാഴ്ച അറിയിച്ചു.
ചെന്നൈ-തിരുപ്പതി ദേശീയപാതയിൽ തിരുട്ടാണിക്ക് സമീപം വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് കെ.കെ.ഛത്രം പൊലിസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ആണ് അപകടമുണ്ടായത്. ആകെ ഏഴ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സ്വകാര്യ സർവ്വകലാശാലയിലെ വിദ്യാർഥികളാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് അറിയിച്ചു. മരിച്ചവർ ഏത് നാട്ടുകാർ ആണെന്നോ മറ്റോ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് കൂട്ടിച്ചേർത്തു.
റോഡപകട വാർത്ത പുറത്തുവന്നതോടെ രക്ഷാപ്രവർത്തകരും കനഗമ്മച്ചത്തിരം പൊലിസും സ്ഥലത്തെത്തി. അപകടത്തിൽ വാഹനം പൂർണമായി തകർന്നതിനാൽ മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് പൊലിസ് അറിയിച്ചു. പരുക്കേറ്റ രണ്ടുപേരെയും ഉടൻ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ രണ്ട് മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."