മുണ്ടക്കൈ ദുരന്തം; വീട്ടുവാടകയിനത്തില്‍ പ്രതിമാസം 6000 രൂപ അനുവദിക്കാന്‍ ഉത്തരവായി
വയനാട്: മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വീട്ടുവാടക നിശ്ചയിച്ച് ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും.
അതേസമയം സര്‍ക്കാര്‍, പൊതു ഇടങ്ങളിലേക്ക് മാറുന്നവര്‍ക്കും, സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കില്ല. ആഗസ്റ്റ് 20നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നത്. അതിനുള്ളില്‍ വാടക വീടുകള്‍ കൈമാറാനാണ് ശ്രമം.
നിലവില്‍ ദുരന്തത്തിനിരയായവര്‍ക്കുള്ള അടിയന്തര ധനസഹായം വിതരണം ചെയ്യാന്‍ പ്രത്യേക സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് 10,000 രൂപ നല്‍കി തുടങ്ങിയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെയാണ് നടപടി.
Mundakai landslide 6000 per month as house rent was ordered to be allowed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."