ആറു മാസത്തിനിടെ 558 സബ് സ്റ്റേഷനുകൾ കമ്മിഷൻ ചെയ്ത് ദീവ
ദുബൈ: 2024 ആദ്യ പകുതിയിൽ എമിറേറ്റിലുടനീളം 11 കെവി വിതരണ സബ്‌സ്റ്റേഷനുകൾ 558 എണ്ണം കമ്മീഷൻ ചെയ്‌തതായി ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ. ഈ സബ്‌സ്റ്റേഷനുകളുടെ നിർമ്മാണവും അനുബന്ധ ജോലികളും മൊത്തം 420,350 മണിക്കൂറുകളെടുത്താണ് പൂർത്തീകരിച്ചതെന്നും, ആരോഗ്യത്തിൻ്റെയും സുരക്ഷയുടെയും ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായിട്ടായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയർന്ന ലഭ്യത, വിശ്വാസ്യത, സുസ്ഥിരത എന്നീ മാനദണ്ഡങ്ങൾക്കനുസൃതമായി വൈദ്യുതി വിതരണം നിലനിർത്തി വർധിച്ചു വരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി ദുബൈയുടെ ഗണ്യമായ വികസനത്തിനും വളർച്ചയ്ക്കും ഒപ്പം നിൽക്കാനുള്ള ശ്രമങ്ങൾ ദീവ തുടരുന്നുവെന്നും അൽ തായർ വ്യക്തമാക്കി. ഒരു ഉപഭോക്താവിന് പ്രതിവർഷം 1.06 മിനിറ്റ് നഷ്ടമായ വൈദ്യുതി ഉപഭോക്തൃ മിനിറ്റുകളുടെ ഏറ്റവും കുറഞ്ഞ വൈദ്യുതി ലൈൻ നഷ്ടം 2% രേഖപ്പെടുത്തി 2023ൽ ദീവ നാഴികക്കല്ല് സ്ഥാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ 72 മുപ്പത്തിമൂന്നു കെ.വി സബ് സ്റ്റേഷനുകളും 44,472 മീഡിയം വോൾട്ടേജും (11 കെ.വിയും 6.6 കെ.വിയും) സബ് സ്റ്റേഷനുകളുമുണ്ട്. ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഏറ്റവും ഉയർന്ന ആരോഗ്യം, സുരക്ഷ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ നിശ്ചിത പദ്ധതികൾ പ്രകാരം ജോലിയുടെ വരുമാനം ഉറപ്പാക്കാൻ ദീവ തങ്ങളുടെ പരിശ്രമം തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."