HOME
DETAILS

ഓര്‍മപ്പെടുത്തലാണീ ശില്‍പങ്ങള്‍, ഒരു ദുരന്തത്തിന്റെയും ഒപ്പം അതിജീവനത്തിന്റെയും....

  
എന്‍.സി ഷെരീഫ്
August 15, 2024 | 7:28 AM

culptures Serve as a Tribute to Disaster and Survival in Areecode

അരീക്കോട്(മലപ്പുറം): ഓടക്കയം ആദിവാസി നഗറിലെ ഉരുള്‍ദുരന്തത്തിന് ആറാണ്ട് തികയുമ്പോള്‍, മരണമില്ലാത്ത ചില ഓര്‍മകള്‍ക്കൊപ്പം അതിജീവനത്തിന്റെ സന്ദേശവും കൂടി പകരുകയാണ് നാല് ശില്‍പങ്ങള്‍. മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി ഓടക്കയത്തെ ആദിവാസി മേഖലയിലെ ഗവ.യു.പി സ്‌കൂള്‍ മുറ്റത്താണ് ഉരുള്‍പൊട്ടലിന്റെ ഓര്‍മകളും പ്രളയത്തില്‍ അതിജീവനത്തിന് കൈകോര്‍ത്ത കേരളത്തിന്റെ ഐക്യബോധത്തിന്റെ നേര്‍ചിത്രങ്ങളും അടയാളപ്പെടുത്തി വച്ചിരിക്കുന്നത്. 2018ലെ ഉരുള്‍പൊട്ടലില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ആദിവാസി നഗറിലെ ഏഴു പേര്‍ മരിച്ച പ്രദേശമാണ് ഓടക്കയം.

2018 ഓഗസ്റ്റ് 16ന് പുലര്‍ച്ചെ അഞ്ചരക്കാണ് കാടിനെയും നാടിനെയും ഒരുപോലെ നടുക്കിയ ദുരന്തമുണ്ടായത്. കാടിന്റെ ഓരോ ചലനങ്ങളും അറിയുന്ന ഏഴുപേരാണ് അന്ന് ദുരന്തത്തില്‍ ഇല്ലാതായത്. നെല്ലിയായി സുന്ദരന്‍ (50), ഭാര്യ സരോജിനി (48), നെല്ലിയായി ചേന്ദന്റെ ഭാര്യ മാത (70), നെല്ലിയായി ചിരുത (68), മകന്‍ ഉണ്ണികൃഷ്ണന്‍ (26), ഉണ്ണികൃഷ്ണന്റെ ഭാര്യ അമ്പിളി (20), അമ്പിളിയുടെ സഹോദരി ഷിബില (12) എന്നിവരാണ് മരിച്ചത്. വനത്തില്‍ നിന്ന് മലവെള്ളത്തിനൊപ്പം പാറക്കല്ലും വന്‍മരങ്ങളും വീടുകളിലേക്ക് പതിച്ചു. ആ ദുരന്ത സ്തൃതികള്‍ ഓടക്കയത്തെ ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 15ന് പുലര്‍ച്ചെ ഒന്നരയോടെ ചെറിയതോതില്‍ ഉരുള്‍പൊട്ടി നീര്‍ച്ചാലുകള്‍ രൂപപ്പെട്ടു. പുലര്‍ച്ചെ മലയൊന്നാകെ ഇടിഞ്ഞു. അഞ്ചുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിക്കിടന്ന ഏഴ് പേര്‍ മണ്ണിലകപ്പെട്ടു. സാരമായി പരുക്കേറ്റ ചേന്ദന്‍ ദുരന്തത്തിന് ഒരു വര്‍ഷം തികയാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ മരിച്ചു. ദുരന്തത്തിന്റെ ഇരകളായ ആദിവാസി വിഭാഗത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് ഹൈസ്‌ക്കൂള്‍ വിഭാഗം ചിത്രകലാ അധ്യാപകരുടെ കൂട്ടായ്മയായ ക്യാന്‍വാസ് ആര്‍ട്ട് ടീച്ചേഴ്‌സ് ഗ്രൂപ്പാണ് ശില്‍പങ്ങള്‍ തീര്‍ത്തത്.

ഗ്രൂപ്പിലെ അംഗങ്ങളായ പി.ജി ഹരീഷ് പേരാമംഗലം, സാനു വി.രാമകൃഷ്ണന്‍, ബഷീര്‍ ചിത്രകൂടം, സോബിനാഥ് രാമനാട്ടുകര, ലോഹി കുന്നുമ്മല്‍, രാമചന്ദ്രന്‍ മംഗലത്ത്, പി.എന്‍ കലേഷന്‍, നിധിന്‍ ജവഹര്‍, ഷൈജു കാക്കഞ്ചേരി എന്നിവരാണ് ശില്‍പികള്‍. 20 അടി ഉയരത്തിലുള്ള ഒരു ശില്‍പവും പത്ത്, എട്ട് അടി ഉയരത്തിലുള്ള മൂന്ന് ശില്‍പങ്ങളുമാണ് നിര്‍മിച്ചത്. പുസ്തകം പിടിച്ച കൈ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിക്കുന്ന പെണ്‍കുട്ടിയാണ് വലിയ ശില്‍പം. പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കൊതിക്കുമ്പോഴും കൈപിടിച്ചുയര്‍ത്താന്‍ ആളില്ലാത്ത ഒരു വിഭാഗത്തിന്റെ തേങ്ങലുകളായും പുസ്തകം ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ച ശില്‍പം മാറുകയാണ്. മറ്റു മൂന്ന് ശില്‍പങ്ങളും അതിജീവന താളവും കാടിന്റെ സംസ്‌കാരവും കലാബോധവും പങ്കുവയ്ക്കുന്നതാണ്. പ്രളയത്തില്‍ രക്ഷകരായ തോണിക്കാരും ദുരിതാശ്വാസ ക്യാംപുമെല്ലാമുണ്ട് ശില്‍പങ്ങളുടെ കൂട്ടത്തില്‍. ദുരന്തത്തില്‍ മരിച്ച ഷിംന ഓടക്കയം സ്‌കൂളില്‍ ആറാംതരത്തിലെ വിദ്യാര്‍ഥിയായിരുന്നു.

culptures Serve as a Tribute to Disaster and Survival in Areecode

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  8 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  8 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  8 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  8 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  8 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  8 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  8 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  8 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  8 days ago