HOME
DETAILS

അർജുനെ കാണാതായിട്ട് ഒരു മാസം; ഷിരൂരിൽ ഇന്ന് വീണ്ടും തിരച്ചിൽ

  
Salah
August 16 2024 | 02:08 AM

searching for missing arjun will continue today at shiroor

അങ്കോല: ഉത്തര കർണാടക ദേശീയ പാതയിലെ അങ്കോലയിൽ മണ്ണിടിച്ചലിൽ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസം. ജൂലൈ 16 നായിരുന്നു അർജുനെ കാണാതായ മണ്ണിടിച്ചിൽ ഉണ്ടായത്. 20 ദിവസത്തോളം തിരച്ചിൽ നടത്തിയിട്ടും അർജുൻ ഇപ്പോഴും കാണാമറയത്താണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത് അർജുനിലേക്ക് തിരച്ചിൽ സംഘമെത്തുന്നു എന്നതിന്റെ സൂചനയാണ്. അർജുനൊപ്പം കാണാതായ മറ്റുള്ളവർക്കും വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കും.

രാവിലെ 10 മണിയ്ക്കാണ് ഇന്നത്തെ തിരച്ചിൽ ആരംഭിക്കുക. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങൾ പത്ത് മണിയോടെ പരിശോധനയ്ക്ക് എത്തും. നാവിക സേനയിലേയും ഈശ്വർ മാൽപെയുടെ സംഘത്തിലെയും മുങ്ങൽ വിദഗ്ധർ നദിയിൽ മുങ്ങി പരിശോധന നടത്തും. 

അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് ഇന്ന് പരിശോധന നടത്തുക എന്നാണ് വിവരം. തിങ്കളാഴ്ച കേരളത്തിൽ നിന്നുള്ള ഡ്രഡ്ജർ എത്തിക്കുന്നത് വരെ തിരച്ചിൽ നടത്തുക മുങ്ങൽ വിദഗ്ധരായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ അർജുൻ്റെ വാഹനത്തിൻ്റെ ഹൈഡ്രോളിക്ക് ജാക്കിയും മരത്തടി കെട്ടാൻ ഉപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. സ്വാതന്ത്ര്യ ദിന പരിപാടികളായതിനാൽ ഇന്നലെ തിരച്ചിൽ നടന്നിരുന്നില്ല.

 

It's been a month since Arjun, a lorry driver from Kozhikode, went missing in a landslide on the National Highway in Ankola, North Karnataka. Despite a 20-day search, Arjun remains untraceable



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഎം നഗരസഭ ചെയർമാൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  6 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  6 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  6 days ago
No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  6 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  6 days ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  6 days ago
No Image

ഇനി ബാക്ക്‌ ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം

National
  •  6 days ago
No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  6 days ago