കുറഞ്ഞ ചെലവില്‍ പട്ടായ കറങ്ങിവരാം; ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ, 5 ദിവസത്തെ യാത്ര 23ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും
ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാണ് തായ്‌ലന്‍ഡ്. ഇവിടെയൊന്ന് പോവാന്‍ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എത്രപോയാലും മടുക്കാത്ത എല്ലാതരത്തിലുള്ള യാത്രക്കാരെയും തൃപ്തിപ്പെടുത്തുന്ന ഒരപൂര്‍വരാജ്യമാണ് തായ്‌ലന്‍ഡ്. നിരവധി സ്വകാര്യ ടൂര്‍ ഏജന്‍സികളാണ് തായ് യാത്രകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ റെയില്‍വേയിതാ യാത്രാപാക്കേജുമായി എത്തിയിരിക്കുന്നു തായ്‌ലന്‍ഡിലേക്കു പോവാന്‍. രാജ്യത്തിന്റെ സ്വന്തം ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) പാക്കേജില്‍ നിങ്ങള്‍ക്കു തായല്ന്‍ഡില്‍ പോവാന്‍ ഉള്ള സുവര്‍ണാവസരമാണിത്.
കാരണം സഞ്ചാരികളുടെ പറുദീസ തന്നെയാണ് തായ്‌ലന്‍ഡ്. പ്രകൃതി സൗന്ദര്യവും സംസ്‌കാരവും രുചിയേറെയുള്ള ഭക്ഷണങ്ങളും അങ്ങനെ എത്രഎത്ര പ്രത്യേകതകളാണ് തായ് കുള്ളത്. തെക്കുകിഴക്കനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തായലന്‍ഡിലെ ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ 5 ദിവസത്തെ ഐആര്‍സിടിസി യുടെ ടൂര്‍ പാക്കേജ് 2024 ഓഗസ്റ്റ് 23 ന് കൊച്ചിയില്‍ നിന്നു പുറപ്പെടുന്നതാണ്.
പ്രശസ്തമായ തായ്‌ലന്‍ഡിലെ ബുദ്ധക്ഷേത്രങ്ങള്‍, അപൂര്‍വ വന്യജീവികള്‍, ശാന്തമായ പ്രകൃതി ദൃശ്യങ്ങള്‍ കൂടാതെ ബാങ്കോക്ക് നഗരത്തിന്റെ അദ്ഭുതകാഴ്ചകള്‍ എന്നിവ ആസ്വദിക്കാവുന്നതാണ്. പട്ടായയിലെ അല്‍കസാര്‍ ഷോ, സ്പീഡ് ബോട്ട് യാത്ര, ഫ്‌ളോട്ടിങ് മാര്‍ക്കറ്റ് തുടങ്ങിയവ ചിലതുമാത്രമാണ്.
കൊച്ചിയില്‍ നിന്നു ബാങ്കോക്കിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍, യാത്രയ്ക്ക് എസി വാഹനം, ഇന്ത്യന്‍ റസ്റ്ററന്റുകളില്‍ ഭക്ഷണം, സുഖകരമായ താമസസൗകര്യങ്ങള്‍, സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശനടിക്കറ്റുകള്‍, ഇംഗ്ലീഷ് സംസാരിക്കുന്ന പ്രാദേശിക ഗൈഡിന്റെ സേവനം, വിസ ചെലവുകള്‍, യാത്ര ഇന്‍ഷുറന്‍സുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്‍കൊള്ളുന്ന ടൂര്‍പാക്കേജാണിത്. 57,650 രൂപയ്ക്ക് ഈ പാക്കേജ് ലഭ്യമാണ്. സീറ്റുകള്‍ പരിമിതമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനുമായി ഈ നമ്പറില്‍ ബന്ധപ്പെടുക. 8287932082.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."