അര്‍ജുനായുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തി, ഡ്രഡ്ജര്‍ എത്തിച്ച ശേഷം തിരച്ചില്‍ പുനരാരംഭിക്കും
അങ്കോള: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനായുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ഗോവയില്‍ നിന്നുള്ള ഡ്രഡ്ജര്‍ ഷിരൂരിലെത്തിച്ചതിന് ശേഷമാകും ഇനി തിരച്ചില്‍ ആരംഭിക്കുക. ഡ്രഡ്ജര്‍ ബുധനാഴ്ച എത്തുമെന്നാണ് സൂചനകള്‍.
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പ്പെയുടെ നേതൃത്വത്തിലുള്ള സംഘം ഗംഗാവലിപ്പുഴയില്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇരുട്ട് വീണതോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ പെയ്ത മഴയില്‍ വെള്ളം കലങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ചെറിയ തോതില്‍ ബാധിച്ചിരുന്നു. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലില്‍ വലിയ ലോഹഭാഗവും അര്‍ജുന്റെ ലോറിയില്‍ തടി കെട്ടാന്‍ ഉപയോഗിച്ച കയറും കണ്ടെത്തി. എന്നാല്‍ തിരച്ചിലില്‍ കണ്ടെത്തിയ ലോഹ ഭാഗങ്ങള്‍ ലോറിയുടേതല്ലെന്ന് അര്‍ജുന്റെ ലോറിയുടെ ഉടമ മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.
The search for Arjun has been temporarily suspended and will resume once the draggers arrive on the scene, aiding in the rescue efforts and potentially locating the missing individual.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."