HOME
DETAILS

പ്രൗഢമായി എസ്.വൈ.എസ് രാഷ്ട്രരക്ഷാ സംഗമങ്ങള്‍

  
Web Desk
August 16 2024 | 18:08 PM

SYS Rashtraraksha Conferences Across Kerala and Beyond

കോഴിക്കോട്: മതേതരത്വം ഇന്ത്യയുടെ മതം എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം കേരളത്തിനകത്തും പുറത്തുമായി ഇരുപതോളം ജില്ലകളില്‍ നടത്തിയ രാഷ്ട്രരക്ഷാ സംഗമങ്ങള്‍ പ്രൗഢമായി. രാജ്യത്തിന്റെ മതേതര സ്വഭാവവും വൈവിധ്യവും അട്ടിമറിക്കുന്ന കാലത്ത് സ്വാതന്ത്ര്യസമര പോരാളികള്‍ കൈമാറിത്തന്ന സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരം തലമുറകളിലേക്ക് പകര്‍ന്നുനല്‍കുമെന്ന പ്രതിജ്ഞയെടുത്താണ് രാഷ്ട്രരക്ഷാ സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തത്.

ബംഗളൂരുവില്‍ ടി.സി സിറാജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഷുഹൈബ് ഫൈസി കൊളക്കെരി പ്രമേയപ്രഭാഷണം നടത്തി. കൊടക് സുണ്ടികൊപ്പയില്‍ സമസ്ത മുശാവറ അംഗം എന്‍.എം അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. അനീസ് കൗസരി മംഗലാപുലം പ്രമേയപ്രഭാഷണം നടത്തി. നീലഗിരി ദേവാലയില്‍ മുന്‍ എം.എല്‍.എ അഡ്വ. ദ്രാവിഡ മണി ഉദ്ഘാടനം ചെയ്യും. നാസര്‍ മാസ്റ്റര്‍ കരുളായി മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണ കന്നഡ ദേറളകട്ടെയില്‍ സമസ്ത മുശാവറ അംഗം ത്വാഖ അഹ്മദ് മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അസീസ് ദാരിമി പ്രമേയപ്രഭാഷണം നടത്തി.

കാസര്‍കോട് ചട്ടഞ്ചാലില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലയമ്മ അബൂബക്കര്‍ ഫൈസി പ്രമേയപ്രഭാഷണം നടത്തി. കണ്ണൂര്‍ ഇരിക്കൂര്‍ ബ്ലാത്തൂരില്‍ സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായ് പ്രമേയപ്രഭാഷണം നടത്തി. കോഴിക്കോട് കൊയിലാണ്ടിയില്‍ സയ്യിദ് ടി.പി.സി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബാവ ജീറാനി പ്രമേയപ്രഭാഷണം നടത്തി.

മലപ്പുറം വെസ്റ്റില്‍ ചങ്ങരംകുളത്ത് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സത്താര്‍ പന്തലൂര്‍ പ്രമേയപ്രഭാഷണം നടത്തി. കൊണ്ടോട്ടിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഫൈസി ദേശമംഗലം പ്രമേയപ്രഭാഷണം നടത്തി.

പാലക്കാട് ഒറ്റപ്പാലത്ത് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഫരീദ് റഹ്‌മാനി കാളികാവ് പ്രമേയപ്രഭാഷണം നടത്തി. തൃശൂര്‍ മൂന്നുപീടികയില്‍ ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാലിഹ് അന്‍വരി ചേകനൂര്‍ പ്രമേയപ്രഭാഷണം നടത്തി. എറണാകുളം വഞ്ചി സ്‌ക്വയറില്‍ ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. സഈദ് ഹുദവി വല്ലപ്പുഴ പ്രമേയപ്രഭാഷണം നടത്തി. ഇടുക്കി തൊടുപുഴയില്‍ കെ.എം മൂസ ഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹനീഫ് കാശിഫി പ്രമേയപ്രഭാഷണം നടത്തി.

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ത്വാഹ ജിഫ്്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബൂ ശമ്മാസ് മൗലവി ഈരാറ്റുപേട്ട പ്രമേയപ്രഭാഷണം നടത്തി. കൊല്ലം ചക്കുവള്ളി ജങ്ഷനില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയപ്രഭാഷണം നടത്തി. തിരുവനന്തപുരം കണിയാപുരത്ത് വി. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഹ്‌മാനി തരുവണ പ്രമേയപ്രഭാഷണം നടത്തി. കുവൈത്ത് മംഗഫ് മലബാര്‍ ഓഡിറ്റോറിയത്തില്‍ കുവൈത്ത് കേരള ഇസ്്ലാമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ വള്ളിയോത്ത് പ്രമേയപ്രഭാഷണം നടത്തി.

The Sunni Yuvajana Sangam (SYS) successfully organized Rashtraraksha conferences in 20 districts, both within and outside Kerala, under the theme 'Secularism is India's Religion.' Thousands participated in these events, pledging to uphold the nation's secular values.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago