നാലുവര്‍ഷത്തെ പ്രണയ സാക്ഷാത്കാരം : ഇവര്‍ ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍
പ്രണയത്തിനൊരു കെമിസ്ട്രിയുണ്ടെന്ന് നമ്മള്‍ ആലങ്കാരികമായി പറയാറുണ്ട്. അതുപോലെ പ്രണയം ഉണ്ടാക്കുകയല്ലല്ലോ ഉണ്ടായിപ്പോവുന്നതല്ലേ എന്നുമൊക്കെ നമ്മള്‍ കേട്ടിട്ടുമുണ്ട്. ശരിക്കും പ്രണയം ഉണ്ടാക്കുക തന്നെയല്ലേ ചെയ്യുന്നത്? പ്രണയം ആഴമുള്ള ഒരു വികാരമാണ്. എന്റേത് എന്ന തോന്നലാണതിന്. ഒരിക്കലും നിര്‍വചിക്കാന്‍ കഴിയാത്ത ഒരു വികാരം. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം.
അങ്ങനെ പ്രണയിച്ചവരാണ് ബ്രസീല്‍ സ്വദേശികളായ പൗലോ ഗബ്രിയേലും കറ്റിയൂസിയ ലീയും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന റെക്കോര്‍ഡാണ് വിവാഹത്തിലൂടെ പ്രണയം സാക്ഷാത്കരിച്ച ഈ ദമ്പതികള്‍ നേടിയത്. ഇവരുടെ പ്രണയകഥകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 35.54 ഇഞ്ചാണ് പൗലോയുടെ ഉയരം. കറ്റിയൂസിയയുടെ ഉയരമാകട്ടെ 35.88 ഇഞ്ചും. 31 കാരനായ പൗലോയും 28 കാരിയായ കറ്റിയൂസിയയും 2006 ലാണ് ഓണ്‍ലൈന്‍ വഴി പരിചയപ്പെടുന്നത്. കറ്റിയൂസിയയെ കണ്ടപ്പോള്‍ തന്നെ പൗലോയ്ക്ക് ഇഷ്ടമായി.
അതിസുന്ദരിയാണ് കറ്റിയൂസിയ എന്ന് പൗലോക്ക് തോന്നി. എന്നാല്‍ ഇയാള്‍ ശല്യക്കാരനാണല്ലോ എന്ന് കരുതി കറ്റിയൂസിയ പൗലോയെ മെസ്സേജിങ് സൈറ്റില്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍ നിരന്തരമായ പ്രയത്‌നത്തിലൂടെ പൗലോ കറ്റിയൂസിയയുടെ ഹൃദയം കവരുക തന്നെ ചെയ്തു.
ഇരുവരുടെയും മനസുകള്‍ വേഗത്തിലടുക്കുകയായിരുന്നു.
നാലുവര്‍ഷത്തോളം ഇവര്‍ അകലങ്ങളിലിരുന്നാണ് പ്രണയിച്ചത്. സര്‍ക്കാര്‍ ജോലിക്കാരനാണ് പൗലോ. ബ്യൂട്ടി സലൂണ്‍ നടത്തുകയാണ് കറ്റിയൂ. അവസാനം 2016ല്‍ കറ്റിയൂസിയ പൗലോയുടെ വധുവായി. ഉയരമില്ലാത്തതിനാല്‍ പലരുടെയും കളിയാക്കലുകള്‍ ഇവര്‍ക്കുണ്ടായിട്ടുണ്ട്. ഒരുമിച്ചു ജീവിച്ചു തുടങ്ങിയപ്പോഴാവട്ടെ ഇതിനെ നേരിടാനുള്ള ധൈര്യം രണ്ടു പേര്‍ക്കും വര്‍ധിക്കുകയും ചെയ്തു.
ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഞങ്ങളുടെ ശരീരം ചെറുതാണെങ്കിലും ഉള്ളുതുറന്ന് സ്‌നേഹിക്കാന്‍ കഴിയുന്ന വലിയ മനസ് ഞങ്ങള്‍ക്കുണ്ടെന്നും ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. യഥാര്‍ഥ പ്രണയത്തിനു മുന്നില്‍ എല്ലാ പ്രതിബന്ധങ്ങളും കീഴടങ്ങുമെന്നും ലോകം സന്തോഷം നിറഞ്ഞതാണെന്നും ഇവര്‍ ജീവിതത്തിലൂടെ തെളിയിച്ചുകാണിക്കുകയാണ്. ഗിന്നസ് റെക്കോര്‍ഡ് വന്നതോടെ സോഷ്യല്‍ മീഡിയ ഇവരെ ആശംസകള്‍ കൊണ്ട് പൊതിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."