HOME
DETAILS

കന്നഡ, തമിഴ് വിദ്യാലയങ്ങളിൽ മലയാളപഠനം ആരംഭിച്ചിട്ട് മൂന്ന് വർഷം; പാഠപുസ്തകങ്ങൾ ഇനിയും തയാറായില്ല

  
ഐ. മുഹമ്മദ് റഫീഖ്
August 18 2024 | 00:08 AM

Textbooks Still Unprepared for Malayalam Classes in Kannada and Tamil Schools

മഞ്ചേശ്വരം (കാസർകോട്): കാസർകോട് ജില്ലയിലെ 85 കന്നഡ വിദ്യാലയങ്ങളിലും ഇടുക്കിയിലെ 52 തമിഴ് വിദ്യാലയങ്ങളിലും മലയാള പഠനം ആരംഭിച്ചിട്ട് മൂന്നുവർഷം പിന്നിട്ടിട്ടും പാഠപുസ്തകം തയാറായില്ല. മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതിയുടെ ശ്രമഫലമായി 2021ൽ ആരംഭിച്ച മലയാളപഠനം ഇപ്പോൾ മൂന്നാം ക്ലാസ് വരെ എത്തിനിൽക്കുന്നു. പാഠപുസ്തകമോ കൈപ്പുസ്തകമോ ഇല്ലാത്തത് അധ്യാപകരെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

ഒരേസേവനത്തിനായി ഒന്നിലേറെ ഏജൻസികളും ഓഫിസുകളും പ്രവർത്തിക്കുന്നത് കാലതാമസത്തിന് കാരണമായി. ഒന്നുമുതൽ നാലാം ക്ലാസ് വരെ ആവശ്യമുള്ള പുസ്തകങ്ങളുടെ സ്‌ക്രിപ്റ്റ് തയാറാക്കി 2022ൽ പാഠപുസ്തക ഓഫിസർക്ക് അയച്ചതായും അഞ്ചാം ക്ലാസ് മുതൽ സാധാരണ സ്‌കൂളിലെ പാഠപുസ്തകം പഠിപ്പിക്കാൻ നിർദേശിച്ചതായും എസ്.സി.ഇ.ആർ.ടി മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഭരണഭാഷാ സമിതി പാഠപുസ്തക ഓഫിസറെ സമീപിച്ചപ്പോൾ മാത്രമാണ് എസ്.സി.ഇ.ആർ.ടിയിൽ നിന്നുലഭിച്ച സ്‌ക്രിപ്റ്റ് കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിക്ക് കൈമാറിയത്.

സൊസൈറ്റി പാഠ പുസ്തകങ്ങളുടെ അച്ചടിയുടെ പ്രൂഫ് തയാറാക്കി പരിശോധനയ്ക്കായി എസ്.സി.ഇ.ആർ.ടിക്ക് കൈമാറി കാത്തിരിക്കുകയാണ്. അനുമതി ലഭിക്കുന്നമുറയ്ക്ക് അച്ചടി ആരംഭിക്കും. ഒന്നാം ക്ലാസ് 5000, രണ്ടാം ക്ലാസ് 4500, മൂന്നാം ക്ലാസ് 5000 പുസ്തകങ്ങളാണ് തയാറാക്കുക. നാലാം ക്ലാസിലെ പുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കിയിട്ടുണ്ട്.

പാഠപുസ്തക പ്രകാരമുള്ള പഠനം ആരംഭിച്ചാൽ പരീക്ഷകൾ എസ്.സി.ഇ.ആർ.ടി നേതൃത്വത്തിൽ നടക്കുമെന്നും ഭരണഭാഷാ വികസന സമിതിയെ ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. 2022ൽ എസ്.സി.ഇ.ആർ.ടി തയാറാക്കി നൽകിയ സ്‌ക്രിപ്റ്റ് രണ്ടുവർഷം താമസിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Despite starting Malayalam lessons in Kannada and Tamil medium schools in Kasaragod and Idukki three years ago, textbooks are still not ready. Teachers and students are struggling due to the delay, with multiple agencies involved in the process causing further setbacks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  2 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  2 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  2 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  2 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  2 days ago
No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  2 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  2 days ago