ഹെല്‍മറ്റിന് എക്‌സ്പയറി ഡേറ്റ് ഉണ്ടോ?.. ഇക്കാര്യങ്ങള്‍ പരിശോധിക്കൂ
നമ്മള്‍ വാങ്ങുന്ന ഏതൊരു ചെറിയ സാധനത്തിനും എക്‌സ്പയറി ഡേറ്റ് ഉണ്ട്. അവ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് സാധനങ്ങള്‍ വിശ്വസിച്ച് വാങ്ങാറുള്ളു. ഒരു സാധനം നിര്‍മിച്ച് എത്ര ദിവസത്തിനുള്ളില്‍ അവ ഉപയോഗിക്കണം എന്നതിന്റെ രേഖയാണ് എക്‌സ്പയറി ഡേറ്റ്.
ഇരുചക്ര വാഹനത്തില്‍ നമ്മുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഹെല്‍മറ്റിന് എക്‌സ്പയറി ഡേറ്റ് ഉണ്ടോ? .. ഇല്ല എന്നാണ് നിങ്ങളുടെ ധാരണ എങ്കില്‍ അത് തിരുത്തണം. കാരണം ഏതൊരു സാധനത്തിന്റേയും പോലെ ഹെല്‍മറ്റിനും എക്‌സ്പയറി ഡേറ്റുണ്ട്. ഒരു ഹെല്‍മറ്റ് നിര്‍മ്മിച്ച തീയതി അതിന്റെ മുകളില്‍ അച്ചടിച്ചിരിക്കുന്നു. ആ തീയതി മുതല്‍ 7 വര്‍ഷം വരെ ഹെല്‍മെറ്റ് ഉപയോഗിക്കാമെന്നാണ്. അല്ലെങ്കില്‍ ഹെല്‍മറ്റ് ഉപയോഗിക്കാന്‍ തുടങ്ങി 5 വര്‍ഷം വരെ ഉപയോഗിച്ച ശേഷം അവ മാറ്റുന്നതാണ് ഉത്തമം. അതുവരെ ഹെല്‍മെറ്റ് കേടുകൂടാതെയിരിക്കും.
അതേസമയം കാലാവധിക്ക് മുന്‍പേ ഹെല്‍മറ്റിന് ചെറിയ കേടുപാടുകള്‍ ഉണ്ടെങ്കില്‍ മാറ്റേണ്ടത് നിര്‍ബന്ധമാണ്. നിങ്ങള്‍ ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോള്‍ അപകടത്തില്‍ പെട്ടാല്‍ ഹെല്‍മെറ്റിന് പോറലുകള്‍ ഏല്‍ക്കാനും അത് കേടാകാനും സാധ്യതയുണ്ട്. ഹെല്‍മെറ്റിന്റെ പുറംഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും അകത്ത് കാര്യമായ ക്ഷതങ്ങളും കേടുപാടുകളും സംഭവിക്കാന്‍ സാധ്യതയുണ്ട്.
ആന്തരിക ക്ഷതം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ ഹെല്‍മറ്റ് പിന്നീട് ഉപയോഗിക്കരുത്. ചിലര്‍ ഹെല്‍മെറ്റിന്റെ ബാഹ്യവശത്തുള്ള കേടുപാടുകള്‍ മറയ്ക്കാന്‍ ടേപ്പുകള്‍ ഉപയോഗിക്കുന്നു. ഇത് പിന്നീട് അപകടം വരുത്തിവയ്ക്കും.
ഹെല്‍മെറ്റിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് വിസര്‍. പോറലുകളും കേടുപാടുകളും ഉണ്ടായാലും പലരും ഇപ്പോഴും അതേ വിസറുകള്‍ തന്നെ ഉപയോഗിക്കുന്നത് കാണാം. കേടായ വിസറുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നു. ഇതുമൂലം രാത്രികാലങ്ങളില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം പതിച്ച് ദൂരക്കാഴ്ച കുറയാനും കാരണമാകും.
ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ഐഎസ്‌ഐ നിലവാരത്തിലുളള ഹെല്‍മെറ്റുകള്‍ നോക്കി മാത്രം വാങ്ങുക. ഐഎസ്‌ഐ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഹെല്‍മെറ്റുകള്‍ റോഡിന്റെ അരികലും കടകളിലും വാങ്ങാന്‍ കിട്ടും. ഇവ ഒട്ടും സുരക്ഷിതമല്ലെന്ന് മാത്രമല്ല അവ ധരിച്ച് വണ്ടി ഓടിക്കുന്നത് അപകടകരം കൂടിയാണ്. അതുകൊണ്ട് വില അല്‍പ്പം കൂടിയാലും ഉയര്‍ന്ന നിലവാരമുള്ള ഹെല്‍മെറ്റ് ധരിച്ചാല്‍ അത് നിങ്ങളുടെ തല സംരക്ഷിച്ചോളും.
"Do Helmets Have Expiry Dates? Key Points to Check"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."