അടിപൊളി രുചിയില്‍ ഒരു എഗ് റോള്‍..! ഇവന്‍ പൊളിയാണ്, കഴിക്കാന്‍ മറക്കണ്ട
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് എഗ് റോള്‍. ഇനി കറിയുണ്ടാക്കാന്‍ മടിയുണ്ടെങ്കിലൊക്കെ ഇങ്ങനെ ഒരു റോള്‍ ഉണ്ടാക്കിയെടുത്താല്‍ മതി. എഗ്ഗ് റോള്‍, ചിക്കന്‍ റോള്‍, മീറ്റ് റോള്‍ ഇവയെല്ലാം ബേക്കറികളില്‍ ലഭ്യമാണ്. പക്ഷേ, അവയില്‍ എന്തെല്ലാമാണ് ചേര്‍ക്കുന്നതെന്ന് നമുക്കറിയില്ലല്ലോ.അതുകൊണ്ട് വീട്ടില്‍ത്തന്നെ ഒരു എഗ്ഗ് റോള്‍ ഉണ്ടാക്കാം. വളരെ സിംപിളായി പോഷകഗുണമുള്ള ഒരു എഗ്ഗ് റോള്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകള്‍
ചപ്പാത്തി 5
മുട്ട -4
സവാള അരിഞ്ഞത് -1
ക്യാരറ്റ് നീളത്തില്‍ അരിഞ്ഞത് -2
ക്യാപ്‌സിക്കം നീളത്തില്‍ അരിഞ്ഞത് -1
കുക്കുമ്പര്‍ അരിഞ്ഞത് -1
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -2
മല്ലിയില അരിഞ്ഞത് - ഒരു പിടി
നാരങ്ങാനീര് - കുറച്ച്
ഉപ്പ് -ആവശ്യത്തിന
കുരുമുളക് പൊടി -കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചക്കറികളെല്ലാം കഴുകി വൃത്തിയാക്കി ഒരു ബൗളില്‍ എടുത്ത് വച്ച് ഉപ്പും നാരങ്ങാനീരും കുരുമുളക് പൊടിയും മല്ലിയിലയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. മറ്റൊരു ബൗളില്‍ ആവശ്യത്തിന് മുട്ട (എത്ര റോള്‍ വേണമോ അതിനനുസരിച്ച് മുട്ടയും മറ്റ് ചേരുവകളും എടുക്കാവുന്നതാണ്) എടുത്ത് ഉപ്പ് ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക.
ഇനി പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ ബീറ്റ് ചെയ്ത മുട്ടയുടെ ഒരു ഭാഗം ഒഴിക്കുക. അതിന് മുകളിലേക്ക് ഒരു ചപ്പാത്തി വയ്ക്കുക. അടിഭാഗം വേവുമ്പോള്‍ ഒന്ന് തിരിച്ചിട്ട ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റുക. മുട്ട മുകളില്‍ വരുന്ന വിധം വെച്ച് അതിന്റെ നടുഭാഗത്തായി കുറച്ച് മയോണൈസും ടൊമാറ്റോ കെച്ചപ്പും പുരട്ടുക (വേണമെങ്കില്‍ മാത്രം). ഇനി മിക്‌സ് ചെയ്തുവച്ച പച്ചക്കറികള്‍ അതിലേക്ക് വയ്ക്കുക. പിന്നീട് ഇവ റോള്‍ ചെയ്‌തെടുക്കാവുന്നതാണ്. ഹെല്‍തി എഗ്ഗ് റോള്‍ റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."